എയര്‍ ഇന്ത്യയില്‍ വേതന രഹിത അവധിക്ക് അപേക്ഷിച്ചത് 59 ജീവനക്കാരെന്ന് മന്ത്രി ഹര്‍ദീപ് സിങ് പുരി
ന്യൂഡല്‍ഹി: ആകെ 59 ജീവനക്കാരാണ് എയര്‍ ഇന്ത്യയില്‍ വേതന രഹിത അവധിക്ക് അപേക്ഷിച്ചതെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിങ് പുരി. ജൂലൈയിലാണ് വേതന രഹിത അവധി ആവിഷ്കരിച്ചത്. ജൂലൈ 14 ന് ഇറക്കിയ ഉത്തരവിലാണ് വകുപ്പ് മേധാവികളോടും റീജണല്‍ ഡയറക്ടര്‍മാരോടും കാര്യക്ഷമത, ആരോഗ്യം, തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ച് വേതന രഹിത അവധിക്കായി ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടത്.
ഇതിന് പുറമെ ജീവനക്കാര്‍ക്ക് സ്വയമേ ഈ അവധിക്ക് അപേക്ഷിക്കാമെന്നും മാനേജ്മെന്റ് പറഞ്ഞിരുന്നു. കൊവിഡിനെ തുടര്‍ന്ന് നേരിട്ട പ്രതിസന്ധിയില്‍ എയര്‍ ഇന്ത്യയടക്കം വ്യോമ ഗതാഗത സെക്ടറിലെ കമ്പനികള്‍ക്കെല്ലാം തിരിച്ചടി നേരിട്ടിരുന്നു. 2018-19 കാലത്ത് കമ്പനിയുടെ നഷ്ടം 8500 കോടിയായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍