എയര്‍ ഇന്ത്യാ ജീവനക്കാരുടെ ശമ്പളം വീണ്ടും മുടങ്ങി; ജീവനക്കാര്‍ സാമ്പത്തിക ഞെരുക്കത്തില്‍
മുംബൈ:പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്ന വാര്‍ത്തായാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. വാര്‍ത്ത ദേശീയ മാധ്യമങ്ങടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടാം മാസമാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും പോലെ ഓരോ മസം അവസാനിക്കുമ്പോഴാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാറുള്ളത്.
സാമ്പത്തിക പ്രതിസന്ധിയാണ് ശനമ്പളം മുടങ്ങാന്‍ കാരണമെന്നാണ് കമ്പനി നല്കുന്ന വിശദീകരണം. കഴിഞ്ഞ രണ്ട് മാസമായി 20000ത്തിലധികം ജീവനക്കാര്‍ക്കാണ് എയര്‍ ഇന്ത്യ ശമ്പളം നല്‍കാതെ പോയത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എയര്‍ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. 2018 സാമ്പത്തിക വര്‍ഷത്തില്‍ 5337 കോടി രൂപയണ് നഷ്ടം വന്നത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ കുറവെന്നാണ് കണക്കുകള്‍ സൂചപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 6821 കോടി രൂപയോളമാണ് എയര്‍ ഇന്ത്യക്ക് നഷ്ടം വന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍