ലോകം ഭീതിയില്‍; കൊറോണ വൈറസിന്റെ ആഘാതം ലോക സമ്പദ് വ്യവസ്ഥയെ തളര്‍ച്ചയിലേക്കെത്തിക്കും; 800 ബില്യണ്‍ ഡോളറിന്റെ നഷ്ടം വരാനുള്ള സാധ്യതകള്‍; സ്ഥിതിഗതികള്‍ വശളായതോടെ ഇന്ത്യ ചൈനയിലേക്കുള്ള 30 വിമാനമ സര്‍വീസ് റദ്ദാക്കി
ചൈനയിലാകമാനം കൊറോണ വൈറസ് ശക്തിപ്പെട്ടതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ യാത്ര വിലക്കുകള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം എടുത്തതായി റിപ്പോര്‍ട്ട്. ജൂണ്‍ 30 വരെ ചൈനയിലേക്കുള്ള 30 വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്യാനാണ് ഇന്ത്യയുടെ തീരുമാനം. ദില്ലിയില്‍ നിന്നും ഷാങ്ഹായിയിലേക്കുള്ള ആറ് പ്രതിവാര വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ ജൂണ്‍ 30വരെ റദ്ദാക്കിയിരിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ തന്നെ ദില്ലി - ഷാങ്ഹായ് റൂട്ടില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. എന്നാല്‍ ഫെബ്രുവരി 15 ന് ശേഷവും സര്‍വീസ് ആരംഭച്ചല്ലെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ചൈനയില്‍ കൊറോണ വൈറസിന്റെ ആഘാതത്തില്‍ 2,236 പേരുടെ ജീവനോളം പൊലിഞ്ഞുപോയിട്ടുണ്ടെന്നാണ് ഫിപ്പോര്ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. മരണ സംഖ്യ 2000 കടന്നതോടെ ഹോങ്കോങിലേക്കുള്ള യാത്രകളും ഇന്ത്യ റദ്ദ് ചെയ്തിരുന്നു. അതേസമയം ജൂണ്‍ വരെ കൊറോണ വൈറസ് ചൈനയെ ബാധിക്കുകയാണെങ്കില്‍ ആഗോള ജീഡിപി ഒരു ശതമാനത്തിലേക്ക് കൂപ്പുകുത്തിയേക്കും. ലോക സമ്പദ് വ്യവസ്ഥയ്ക്ക് ആകെ 800 ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, ലോക സമ്പദ് ഘടനയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടാല്‍ അത് ഇന്ത്യക്കും വലിയ പരിക്കുകള്‍ ഉണ്ടാകുന്നതിന് കാരണമായേക്കും. ഇന്ത്യയുടെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയെന്ന സ്വപ്നം ഏറെ അകലയുമായിരിക്കും.
മാത്രമല്ല,ലോക വ്യാപാര മേഖലയെ തന്നെ ഭീതീയിലാഴ്ത്തുന്ന കാര്യങ്ങളാണ് കൊറോണ വൈറസിന്റെ ആഘാതത്തില്‍ ലോകത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ചൈനയില്‍ മരണ സംഖ്യ ഉയരാന്‍ സാധ്യതയുള്ളതിനാല്‍, കൂടുതല്‍ പേരിലേക്ക് രോഗം പടരാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളും, യൂറോപ്യന്‍ രാഷ്ട്രങ്ങളും യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മുതിര്‍ന്നേക്കും.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ആശങ്കകള്‍ ശക്തം
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഏറെ ആശങ്കകളാണുള്ളത്. അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ 2025 ഓടെ ഇന്ത്യ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുകയെന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം. എന്നാല്‍ ആഗോള തലത്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധിയില്‍ ഇന്ത്യയും വലി പ്രത്യാഘാതാങ്ങള്‍ അനുഭവിക്കുകയാണ്. ഇന്ത്യ കയറ്റുമതിയേക്കാള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. മാത്രമല്ല ഇന്ത്യയുടെ വ്യാപാര കമ്മി തന്നെ ഉയര്‍ന്ന നിരക്കിലുമാണ്. നടപ്പുസാമ്പത്തിക ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കായിരിക്കും കൂപ്പുകുത്തുക. രാജ്യത്തെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം ഏറ്റവും വലിയ തളര്‍ച്ചയിലൂടെ കടന്നുപോകുന്നത്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. രണ്ടാം പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക സാമ്പത്തിക വളര്‍ച്ചാ നിരക്ക് 4.5 ശതാനത്തിലേക്കാണ് ചുരുങ്ങിയത്. ആറരവര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞനിരക്കായിരുന്നു രേഖപ്പെടുത്തിയത്. 2020-2021 സാമ്പത്തിക വര്‍ഷത്തിലും ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തിയേക്കും. ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് തന്നെയാണ് ഒന്നാമത്തെ കാരണം. ഇത് ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തെയും, നിക്ഷേപ മേഖലയെയും ഗുരുതരമായി ബാധിച്ചേക്കും. മാത്രമല്ല, ഉത്പ്പാദന മേഖലയടക്കം മന്ദഗതിയിലേക്കാനുള്ള നീങ്ങാനുള്ള സാഹചര്യവും ശക്തമാണ്.
കൊറോണ വൈറസിന്റെ ആഘാതത്തില്‍ ചൈനയില്‍ ജീവന് പൊലിഞ്ഞുപോകുന്നവരുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസിന്റെ ആഘാതം മൂലം മരണ സംഖ്യ 2000 കവിഞ്ഞിരുന്നു കഴിഞ്ഞദിവസങ്ങളില്‍. ചൈന യാത്ര വിലക്കുകള്‍ കൂടി ശക്തമാക്കിയതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വ്യാപാരത്തെ ഗുരുതരമായി ബാധിച്ചിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ജനുവരിയില്‍ ഇന്ത്യയുടെ കയറ്റുമതി ഏറ്റവും വലിയ ഇടിവിലേക്കാണ് കൂപ്പുകുത്തിയത്.
ചൈനയ്ക്ക് നേരിട്ട പ്രതിസന്ധി ഇന്ത്യക്ക് നേട്ടമാകുമെന്ന വാദം പൊള്ള
ചൈന ആഗോള സാമ്പത്തിക മേഖലയില്‍ ശക്തമായ രീതിയില്‍ നിലയുറപ്പിച്ച രാഷ്ട്രമാണ്. ഇല്ക്ട്രോണിക് ഉത്പ്പന്നങ്ങളുടെ ഉത്പ്പാദന കേന്ദ്രം, ബെല്‍റ്റ് റോഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിക്കുന്ന കാര്യത്തില്‍, ആപ്പിള്‍ അടക്കമുള്ള ആഗോള കമ്പനികളുടെ ഉത്പ്പാദന കേന്ദ്രങ്ങളടക്കം നിലകൊള്ളുന്നത് ചൈനയിലാണ്. ചൈനയുടെ എക്സ്പോര്‍ട്ട് ആക്റ്റിവിറ്റി അത്രയും ശക്തമായതിനാല്‍ ചൈനയ്ക്ക് കൊറോണ വൈറസ് മൂലമുണ്ടായ ആഘാതം ലോക രാജ്യങ്ങളുടെ വ്യാപാരത്തെ തന്നെ ഗുരുതരമായി ബാധിച്ചേക്കും. മാത്രമല്ല ഇന്ത്യക്കാര്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ചൈനീസ് കമ്പനികളുടെ ഇലക്ട്രോണിക്സ് ഉത്പ്പന്നങ്ങളാണ്.ഇന്ത്യ ചൈനയില്‍ നിന്നാണ് കൂടുതല്‍ ഉത്പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുവെന്നവര്‍ത്ഥം.
ഇന്ത്യയില്‍ ഇറക്കുമതി ശക്തമായതിനാല്‍, ഉത്പ്പാദന കേന്ദ്രങ്ങള്‍ ചൈനയേക്കാള്‍ കുറവായതിനാല്‍ തന്നെയാണ് ഇന്ത്യയുടെ എക്സ്പോര്‍ട്ട് ആക്റ്റിവിറ്റി കുറയാന്‍ കാരണം. ജനുവരിയില്‍ കയറ്റുമതിയില്‍ ഉണ്ടായ ഇടിവ് അതിന്ന് ഉദാഹരണം.
കൊറോണ വൈറസിന്റെ ആഘാതത്തില്‍ കയറ്റുമതി വ്യാപാരവും നിലംപൊത്തി
കൊറോണ വൈറസ് ആഘാതത്തില്‍ ഇന്ത്യയുടെ കയറ്റുമതി ഇറക്കുമതി വ്യാപാരത്തിന് ജനുവരി മാസത്തില്‍ തിരിച്ചടികള്‍ നേരിട്ടതായി റിപ്പോര്‍ട്ട്. ജനുവരിയില്‍ രാജ്യത്തെ കയറ്റുമതി വ്യാപാരം ഏറ്റവും വലിയ തളര്‍ച്ചയില്‍ അകപ്പെട്ടു. ഇതോടെ ഇന്ത്യയുടെ വ്യാപാര കമ്മി ജനുവരിയില്‍ ഉയര്‍ന്നുവെന്നുമാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തില്‍ 1.7 ശതമാനത്തോളം ഇടിവാണ് ജനുവരി മാസത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല ഇറക്കുമതിയില്‍ 0.75 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. ഇറക്കുമതിയില്‍ നേരിയ ഇടിവും, കയറ്റുമതിയില്‍ വന്‍ ഇടിവും രേഖപ്പെടുത്തിയതോടെ രാജ്യത്തെ വ്യാപാര കമ്മി 1.7 ശതമാനത്തോളം തളര്‍ച്ച നേരിട്ടു. ഇതിന്റെ ആഘാതം വരും നാളുകളില്‍ നീണ്ടുനില്‍ക്കാനുള്ള എല്ലാ സാധ്യകളുമാണ് ഇപ്പോള്‍ രൂപപ്പെട്ടുവരുന്നത്.
കൊറോണ വൈറസിന്റെ ആഘാതത്തില്‍ രാജ്യത്തെ എല്ലാ മേഖലകളും തളര്‍ച്ചയിലേക്ക് വഴുതി വീണു. രാജ്യത്തെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതി വ്യാപാരത്തില്‍ അഞ്ച് ശതമാനം ഇടിവും, ജ്വല്ലറി വ്യവസായത്തിലും, രത്ന വ്യപാരത്തിലെ കയറ്റുമതിയിലും 11.6 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഫാര്‍മ്മസ്യൂട്ടിക്കല്‍ കയറ്റുമതിയില്‍ 12.4 ശതമാനം ഇടിവും, ഇലക്ട്രോണിക്സ് മേഖലയിലെ കയറ്റുമതിയില്‍ 32.8 ശതമാനം ഇടിവും, പെട്രോളിയം ഉത്പ്പന്നങ്ങളുടെ കയറ്റുമതിയില്‍ മൂന്ന് ശതമാനം ഇടിവും, കെമിക്കല്‍ മേഖലയിലെ കയറ്റുമതിയില്‍ 2.5 ശതമാനം ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍