News

അന്താരാഷ്ട്ര വിമാനയാത്രാ ബുക്കി​ങ് ജൂൺ ഒന്ന് മുതൽ; ആഭ്യന്തര സർവീസികൾ മെയ് നാല് മുതൽ; എയർ ഇന്ത്യ അറിയിപ്പ് ഇങ്ങനെ

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങളിലെ ടിക്കറ്റ് ബുക്കിങ് ജൂൺ ഒന്ന് മുതൽ തുടങ്ങുമെന്ന് എയർ ഇന്ത്യ അറിയിച്ചു. തെരഞ്ഞെടുത്ത ചില സ്ഥലങ്ങളിലേക്കുളള  ആഭ്യന്തര സർവീസിന്റെ ബുക്കിങ് മെയ് നാലിന് ആരംഭിക്കാനും തീരുമാനമുണ്ട്. കോവിഡ് ലോക്ക് ഡൗൺ അവസാനിക്കുന്നത് മെയ് മൂന്നിനാണ്.

കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന്, മെയ് 3 വരെ എല്ലാ ആഭ്യന്തര വിമാനങ്ങളിലും മെയ് 31 വരെ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും ബുക്കിംഗ് സ്വീകരിക്കുന്നത് ദേശീയ വിമാനക്കമ്പനികൾ നിർത്തിവച്ചിരുന്നു. വാണിജ്യ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച സമയത്ത്, കോവിഡ് -19 പ്രതിസന്ധിയെത്തുടർന്ന് എയർ ഇന്ത്യ മികച്ച സേവനം ചെയ്തിരുന്നു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ വിദേശത്ത് നിന്ന് രക്ഷപ്പെടുത്തുന്നതിനു പുറമേ, അവശ്യ കാർഷിക, മെഡിക്കൽ ചരക്കുകൾ ലോക വിപണിയിലേക്ക് എത്തിക്കുന്ന ദേശീയ കാരിയർ ആയും എയർ ഇന്ത്യ പ്രവർത്തിച്ചു.

കേന്ദ്രത്തിന്റെ "കൃഷിഡാൻ" പദ്ധതി പ്രകാരം, ലോകമെമ്പാടുമുള്ള 10 ചരക്ക് ലക്ഷ്യസ്ഥാനങ്ങൾ എയർലൈൻ തിരിച്ചറിഞ്ഞ് അവിടേക്ക് അവശ്യവസ്തുക്കളായ പഴങ്ങൾ, പച്ചക്കറികൾ, മെഡിക്കൽ സാധനങ്ങൾ എന്നിവ എത്തിക്കുന്നതിലും സജീവമായി.

അതേസമയം യുകെ, ജർമ്മനി, ഇസ്രായേൽ, ചൈന, സീഷെൽസ്, മൗറീഷ്യസ്, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളിൽ എയർലൈൻ സർവീസ് ആരംഭിച്ചു. നിലവിൽ രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 991 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് ആരോഗ്യമന്ത്രാലയം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്ന 43 പേർ കൂടി ഇതിനിടെ മരിച്ചു.

Author

Related Articles