News

വിവാദങ്ങള്‍ക്ക് വിരാമം; ഓഹരി വില്‍പ്പനയുടെ കരട് താത്പര്യ പത്രത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം; എയര്‍ ഇന്ത്യ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇനി വിരാമം

ന്യൂഡല്‍ഹി:  സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട എയര്‍ ഇന്ത്യയെ കരകയറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമായ ശ്രമം നടത്തിയേക്കും.  രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയുടെ കരട് താത്പര്യ പത്രത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതിയാണ് കരട് പത്രത്തിന് അംഗീകാരം നല്‍കിയത്.  കമ്പനിയുടെ ഭീമമായ കടം പ്രത്യേക ഉദ്ദേശ കമ്പനിയായ (സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍  അഥവാ (എസ്പിവി)ക്ക് കൈമാറുകയെന്നതാണ് പ്രസ്തുത കരാറിലൂടെ ലക്ഷ്യമിടുന്നത്.  നിലവില്‍ എയര്‍ ഇന്ത്യക്ക്  60,000  കോടി രൂപയോളം കടബാധ്യതയുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

കടം അധികരിച്ചത് മൂലം കമ്പനിയുടെ പ്രവത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന അഭ്യൂഹങ്ങളും ഇതിനകം തന്നെ പ്രചരിച്ചിട്ടുണ്ട്. ഇതിനിടയിലാണ് സര്‍ക്കാര്‍ കടപത്ര താത്പര്യത്തിന് അംഗീകാരം നല്‍കിയത്.   നിലവില്‍ കമ്പനിയുടെ 249000 കോടി രൂപയോളം വരുന്ന കടം പ്രത്യേക കമ്പനിയായ എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിങിലേക്ക് കൈമാറിക്കഴിഞ്ഞു.  ഈ കടം  പ്രത്യേക കമ്പനിയിലേക്ക് മാറ്റിയതിന് സര്‍ക്കാറിന്റെ  പ്രധാന ലക്ഷ്യം ഇതാണ്.  എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിങിലേക്ക് കടം കൈമാറുന്നതോടെ നിഷേപകര്‍ക്ക് സ്വകാര്യ മേഖലയ്ക്കും എയര്‍ ഇന്ത്യ ആകര്‍ഷകമാകും. കമ്പനിയുടെ പൂര്‍ണ നിയന്ത്രണം സ്വകാര്യ മേഖലയ്ക്കാകും ഇനിയുണ്ടാവുക.  

അതേസമയം ജനുവരി അവസാനത്തോടെ ഓഹരി വില്‍പ്പന താത്പര്യ പത്രം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയേക്കുമെന്നാണ് ഔദ്യോഗിക വാര്‍്ത്താഏജന്‍സികള്‍ പുറത്തുവിടുന്നത്.  നിരവധി ചര്‍ച്ചകള്‍ക്കും,  വിവാഗങ്ങള്‍ക്കും ഒടുവിലാണ് കമ്പനി ഓഹരി വില്‍പ്പനാ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.  ഇന്നലെ തലസ്ഥാന നഗരിയില്‍ ചേര്‍ന്ന യോഗത്തില്‍  കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയാല്‍, ധനമന്ത്രി നിര്‍മ്മല  സീതാരാമന്‍, വ്യോമയാന  വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി എ്ന്നിവര്‍ പങ്കെടുത്തു. 

പത്ത് വര്‍ഷത്തിനിടെ  കമ്പനിയുടെ നഷ്ടത്തില്‍  ഭീമമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്.   2018-2019 സാമ്പത്തിക വര്‍ഷത്തില്‍  കമ്പനിയുടെ ആകെ നഷ്ടം 8,556.35 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.  പ്രതിദിനം കമ്പനിക്ക് ആകെ 26 കോടി രൂപയോളം നഷ്ടമാണ് ഉണ്ടാകുന്നത്.  ഈ സാഹചര്യത്തില്‍ സ്വകാര്യവത്ക്കരണം സാധ്യമാക്കാതെ കമ്പനിയെ ശക്തിപ്പെടുത്തുക പ്രയാസമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.  

Author

Related Articles