എയര്‍ ഇന്ത്യ എന്‍എസ്എഫില്‍ നിന്ന് 2,400 കോടി രൂപ വായ്പാ സഹായം തേടി
ന്യൂഡല്‍ഹി: പൊതുമഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ഇപ്പോള്‍ വായ്പാ സഹായം തേടാനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ്. ചെറുകിട സമ്പാദ്യ പദ്ധതിയായ എന്‍എസ്എഫില്‍ നിന്ന് എയര്‍ ഇന്ത്യ 2400 കോടി വായ്പ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് എയര്‍ ഇന്ത്യക്ക് ഇപ്പോഴുള്ളത്. വായ്പാ സഹായത്തിന് അനുമതി ലഭിക്കാനും, വായ്പ വേഗത്തില്‍ ലഭിക്കാനും എയര്‍ ഇന്ത്യ ഇപ്പോള്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതി തേടിയിരിക്കുകയാണ്.
കമ്പനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ എന്‍എസ്എഫില്‍ നിന്ന് വായ്പാ സഹായം തേടിയിരിക്കുന്നത്. കമ്പനിയുടെ സാമ്പത്തിക ബാധ്യത കുറക്കുന്നതിനായി ആസ്തികള്‍ വില്‍ക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടയിലാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ കൂടുതല്‍ വായ്പാ സഹായം തേടിയിരിക്കുന്നത്.
അതേസമയം എയര്‍ ഇന്ത്യക്ക് 58,000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് നിലവിലുള്ളത്. മെയ് 14ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രതീപ് സിംഗ് ഖരോളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് എയര്‍ ഇന്ത്യാ വായ്പാ സഹായത്തിന് പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ 2,484 കോടി രൂപ മൂലധന സഹായമായി നീക്കിവെച്ചിരുന്നു. ഈ തുകയ്ക്ക് പിന്നാലെയാണ് എയര്‍ ഇന്ത്യാ വൃത്തങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ മൂലധന സഹായം തേടിയിരിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍