News

ജെറ്റ് എര്‍വെയ്‌സിന്റെ 45 വിമാനങ്ങള്‍ വീണ്ടും പറക്കും; സര്‍വീസുകള്‍ അടുത്ത ആഴ്ച വീണ്ടും ആരംഭിക്കും

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വെയ്‌സിന്റെ 45 വിമാനങ്ങള്‍ അടുത്ത ആഴ്ച്ച മുതല്‍ സര്‍വീസ് നടത്തുമെന്ന് സൂചന. സ്‌പൈസ് ജെറ്റും, എയര്‍ ഇന്ത്യയുമാണ് ജെറ്റിന്റെ വിമാനങ്ങള്‍ വാടകയ്ക്ക് എടുത്ത് സര്‍വീസ് നടത്തുമെന്ന് തീരുമാനിച്ചത്. ജെറ്റിന്റെ വിമാനങ്ങളെല്ലാം വാടകയ്‌ക്കെടുത്താണ് രണ്ട് കമ്പനികളും സര്‍വീസ് നടത്തുക. ജെറ്റിന്റെ നാല്‍പത് ബോയിങ് 737 വിമാനങ്ങള്‍ സ്‌പൈസ് ജെറ്റും, ബോയിങ് 737ന്റെ അഞ്ച് വലിയ വിമാനങ്ങള്‍ എയര്‍ ഇന്ത്യ ഏറ്റെടുത്ത് നടത്തും. 

ജെറ്റിന്റെ വിമാനങ്ങള്‍ ഏറ്റെടുത്ത് വീണ്ടും സര്‍വീസ് നടത്തുന്നതോടെ വ്യോമയാന മേഖലയിലെ പ്രതിസന്ധി ചെറിയ തോതിലെങ്കിലും പരിഹരിക്കാന്‍ സാധിക്കും. ടിക്കറ്റ് വില നിയന്ത്രിക്കാനും സാധിക്കും. അടുത്ത ചൊവ്വാഴ്ച മുതല്‍ സര്‍വീസ് തുടങ്ങുമെന്നാണ് സൂചന. പത്ത് ദിവസത്തിനകം പൂര്‍ണമായും സര്‍വിസസ് നടത്തി വിമാന യാത്രയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിവരം. 

ജെറ്റിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം 58 വിമാന സര്‍വീസുകളാണ് ഇല്ലാതായത്. ഇത് മൂലം വിദേശ യാത്രക്കാരടക്കമുള്ളവര്‍ ദുരിതം നേരിടേണ്ടി വന്നു. അന്താരാഷ്ട്ര-ആഭ്യന്തര സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തുക. ലണ്ടന്‍, ദുബൈ, സിംഗപൂര്‍ എന്നീ അന്താരാഷ്ട്ര സര്‍വീസുകളായിരിക്കും എയര്‍ ഇന്ത്യ നടത്തുക. മെയ്, ജൂണ്‍, ജൂലായ് മാസങ്ങളില്‍ 30 വിമാന സര്‍വീസ് കൂടി ആരംഭിക്കുമെന്നാണ് സൂചന.

 

Author

Related Articles