എയര്‍ ഇന്ത്യയുടെ വില്‍പ്പന ഉടന്‍; കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി; എയര്‍ ഇന്ത്യയെ പൂര്‍ണമായും സ്വകാര്യവ്തക്കിരിക്കാനുള്ള നീക്കവുമായാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അടുത്ത മാസം പ്രാഥമിക ബിഡിന് ക്ഷണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബിഡ് ക്ഷണിക്കുക. എന്നാല്‍ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറണമെങ്കില്‍ എയര്‍ ഇന്ത്യയില്‍ പൂര്‍ണമായും സ്വകാര്യവത്ക്കരണം നടപ്പിലാക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ എയര്‍ ഇന്ത്യയ്ക്ക് 2018 മാര്‍ച്ച് വരെ ആകെ കടമായി ഉണ്ടായിരുന്നത് 55,000 കോടി രൂപയോളമായിരുന്നു. 2019 ലേക്കതെത്തയപ്പോള്‍ എയര്‍ ഇന്ത്യയുടെ ആകെ കടം 58,351.93 കോടി രൂപയായി ഉയരുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എയര്‍ ഇന്ത്യ ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതസിന്ധി മൂലം അടുത്ത മാസം മുതല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന വാര്‍ത്തകളും ഇതിനകം പ്രചരിച്ചിട്ടുണ്ട്. കടബാധ്യത തീര്‍ക്കാന്‍ എയര്‍ ഇന്ത്യയുടെ ആസ്തികള്‍ വിറ്റഴിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
ഈ വര്‍ഷം തന്നെ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ പറ്റുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം സാമ്പത്തിക പ്രതിസന്ധി മൂലം എയര്‍ ഇന്ത്യാ ജീവനക്കാരുടെ ശമ്പളം ഒക്ടോബര്‍ മുതല്‍ മുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വ്യോമയാന രംഗത്തെ വിദേശ നിക്ഷേപത്തിന്റെ പരിധി ഈ വര്‍ഷം വര്‍ധിപ്പാക്കാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ഇത് വ്യോമയാന മേഖലയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. നിലവില്‍ വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം മാത്രമേ നടത്താന്‍ സാധിക്കുകയുള്ളൂ. ഈ പരിധിയാണ് സര്‍ക്കാര്‍ ഉയര്‍ത്താന്‍ ഇപ്പോള്‍ ആലോചിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം 74 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിക്ഷേപകരെ പിന്നോട്ടടുപ്പിച്ചത് മൂലമാണ് 100 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍