News

ചെലവ് ചുരുക്കാന്‍ ലക്ഷ്യമിട്ട് എയര്‍ ഇന്ത്യ; അഞ്ച് യൂറോപ്യന്‍ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് ചെലവ് ചുരുക്കാന്‍ ലക്ഷ്യമിട്ട് അഞ്ച് യൂറോപ്യന്‍ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു. കോപ്പന്‍ഹേഗന്‍, വിയന്ന, സ്റ്റോക്‌ഹോം, മാഡ്രിഡ്, മിലന്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനമാണ് നിര്‍ത്തുന്നത്.

കൊവിഡ് ഭീതി ഒഴിഞ്ഞ് വിമാന സര്‍വീസുകള്‍ ആരംഭിച്ചാലും എയര്‍ ഇന്ത്യ ഈ വ്യോമത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തില്ല. സ്റ്റേഷനുകളിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും അന്താരാഷ്ട്ര ബുക്കിങ് ഓഫീസുകള്‍ അടയ്ക്കാനും നിര്‍ദ്ദേശം നല്‍കി.

ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കൊവിഡിനെ തുടര്‍ന്ന് അന്താരാഷ്ട്ര താവളങ്ങളിലെ സ്റ്റേഷനുകള്‍ നിലനിര്‍ത്തുന്നത് വലിയ ബാധ്യതയായി തീര്‍ന്നു. ഉടന്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിച്ചാലും യാത്രക്കാരുടെ എണ്ണത്തില്‍ വലിയ മാറ്റമുണ്ടാകില്ല. ഈ സാഹചര്യത്തിലാണ് തീരുമാനം. ആകെ 60 ആഭ്യന്തര-അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കാണ് നിലവില്‍ എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്.

Author

Related Articles