ശുദ്ധവായു ശ്വസിക്കാന്‍ പണം ചെലവിടുന്നവര്‍ ഇന്ത്യയില്‍ കൂടുന്നു;കമ്പനികള്‍ക്ക് ചാകര
രാജ്യത്ത് എയര്പ്യൂരിഫൈര് ബിസിനസുകള്‍ക്ക് വന്‍ വളര്‍ച്ച. ഒക്ടോബര്‍,നവംബര്‍ മാസങ്ങളില്‍ അറുപത് ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ നേടിയിരിക്കുന്നത്. ഡല്‍ഹി എന്‍ആര്‍സി ,വടക്കന്‍ മേഖലകളിലാണ് എയര്പ്യൂരിഫൈര് ബിസിനസ് തകൃതിയാകുന്നത്. പാനസോണിക്,യുറേക്ക ഫോര്‍ബ്സ് ,ഷാര്‍പ്പ്,ഷവോമി,ബ്ലൂസ്റ്റാര്‍ കമ്പനികളുടെ വില്‍പ്പനയില്‍ വന്‍ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ദില്ലി അടക്കമുള്ള നഗരങ്ങളില്‍ അന്തരീക്ഷമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് എയര്‍ പ്യൂരിഫൈര്‍ പ്രോഡക്ടുകള്‍ വിപണിയിലെത്തിയത്. ശുദ്ധവായു ശ്വസിക്കാന്‍ ആളുകള്‍ ഇത്തരം പ്രൊഡക്ടുകള്‍ വാങ്ങുന്നത് വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഡല്‍ഹി കൂടാതെ രണ്ടാംനിര നഗരങ്ങളായ ലക്നൗ,കാണ്‍പൂര്‍ എന്നിവിടങ്ങളിലും വില്‍പ്പനയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. മൊത്തം വില്‍പ്പനയുടെ പകുതിയിലേറെയും വടക്കന്‍ മേഖലകളിലെ വിപണികളിലാണ് സംഭവിച്ചിരിക്കുന്നത്. ഫില്പ്സിന്റെ വില്‍പ്പന അറുപത് ശതമാനം കടന്നപ്പോള്‍ ഷാര്‍പ്പ് കമ്പനിക്ക് രണ്ട് മാസം കൊണ്ട് 15000 യൂനിറ്റുകള്‍ വില്ക്കാന് സാധിച്ചു. യുറേക്ക ഫോര്‍ബ്സിന് 30%ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ 70% വും വില്‍പ്പനയില്‍ വളര്‍ച്ച നേടി. ദില്ലി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വന്‍തോതില്‍ അന്തരീക്ഷം മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എയര്‍ പ്യൂരിഫൈറുകളുടെ വിപണി ഇനിയും വളരുമെന്നാണ് വിപണിയിലെ വിലയിരുത്തല്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍