News

എയര്‍ബസ് ട്രാക്‌സ്ഓഫ് ടെക്‌നോളിയുമായി കരാറില്‍ ഒപ്പുവെച്ചു; കരാറിലൂടെ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുക ലക്ഷ്യം

ബംഗളൂരു: ഇന്ത്യയില്‍ എയര്‍ബസ് പുതിയ ലക്ഷ്യം കൈവരിക്കാനുള്ള നീക്കത്തിലാണിപ്പോള്‍.  പ്രതിഭകളെ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ  കമ്പനി ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ടാക്‌സി ടെക്‌നോളജയുമായി ബന്ധപ്പെട്ട ആഗോള എയര്‍പോസ് കമ്പനികളിലൊന്നായ ടാക്‌സ്ഓഫ് ടെക്‌നോളജീസുമായി കരാറിലേര്‍പ്പെട്ടെന്നാണ് വിവരം.  പുതിയ കരാര്‍ എയര്‍ ബസിന്റെ മുന്നേറ്റത്തിന് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.  

ട്രാക്‌സ് ഓഫ് ടെക്‌നോളജിയുടെ കരാര്‍ ഓട്ടോമാറ്റിക് അധിഷ്ടിത, ജിഡിറ്റിലൈസേഷനും, ക്ലൗഡ് സംവിധാനത്തിനും വഴിവെക്കുമെന്നാണ് എയര്‍ ബസ് പ്രതീക്ഷിക്കുന്നത്.  എയര്‍ബസിന്റെ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനുള്ള പുതിയ  നീക്കമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.  എയര്‍ ബസ് സിസ് ലാബ് സ്റ്റാര്‍ടപ്പ് ആക്‌സസെറേഷന്‍ സീസന്‍ 4 ന്റെ ഭഗമായാണ് പുതിയ കരാറിന്റെ ലക്ഷ്യമിടുന്നത്. പുതിയ ഡിജിറ്റല്‍  പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുമെന്നാണ് കമ്പനി വിലയിരുത്തല്‍.  

 

Author

Related Articles