News

രണ്ട് മാസം കൊണ്ട് 12 ദശലക്ഷം 4ജി വരിക്കാര്‍; വന്‍ നേട്ടം കൊയ്ത് എയര്‍ടെല്‍

ടെലികോം മേഖല പ്രതിസന്ധികളിലൂടെ മുന്നോട്ട് പോകുമ്പോഴും ഭാരതി എയര്‍ടെല്ലിന് 4ജി വരിക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്. ഒക്ടോബര്‍,നവംബര്‍ മാസങ്ങളിലാണ് വരിക്കാരുടെ എണ്ണം കൂടിയത്. 12 ദശലക്ഷം 4ജി വരിക്കാരാണ് ഇക്കാലയളവില്‍ കമ്പനിക്ക്  ലഭിച്ചത്. കഴിഞ്ഞ ചില മാസങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 1.5 ദശലക്ഷമായിരുന്നു വരിക്കാര്‍. ഒക്ടോബറില്‍ ഏഴ് ദശലക്ഷം 4ജി വരിക്കാരും നവംബറില്‍ അഞ്ച് ദശലക്ഷം വരിക്കാരെയും കമ്പനി കൂട്ടിച്ചേര്‍ത്തതായി ട്രായ്ക്ക് നല്‍കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സെപ്തംബറില്‍ 1.12 ദശലക്ഷം 4ജി വരിക്കാരായിരുന്നു കമ്പനിക്ക് ഉണ്ടായിരുന്നത്.

ഇക്കാര്യത്തിലാണ് വന്‍ വര്‍ധനവിന് സാധിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായാല്‍ ഇന്ത്യ വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു കമ്പനി.നെറ്റ് വര്‍ക്ക് ശ്യംഖലയില്‍ മികച്ച പ്രകടനം നടത്തിയതാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. 2020 മാര്‍ച്ച് മാസത്തോടെ തങ്ങളുടെ ത്രിജി നെറ്റ് വര്‍ക്ക് അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ നെറ്റ് വര്‍ക്ക് വിപുലീകരണത്തിനായി എയര്‍ടെല്‍ അമ്പതിനായിരം കോടി രൂപയാണ് ചെലവഴിച്ചിരുന്നത്.

 നിലവില്‍ വരിക്കാരെ കൂട്ടിച്ചേര്‍ക്കുന്ന കാര്യത്തില്‍ റിലയന്‍സ് ആണ് മുമ്പിലുള്ളത്. എട്ട് മുതല്‍ 9 ദശലക്ഷം 4ജി വരിക്കാരെയാണ് പ്രതിമാസം ജിയോയ്ക്ക് ലഭിക്കുന്നത്. എന്നാല്‍ നിലവില്‍ കേന്ദ്രസര്‍ക്കാരിന് വന്‍ പിഴതുക അടക്കേണ്ടതിനാല്‍ വോഡഫോണ്‍-ഐഡിയ,ഭാരതി എയര്‍ടെല്‍ കമ്പനികളില്‍ വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 

 

Author

Related Articles