എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; താരിഫ് നിരക്ക് 25 ശതമാനം ഉയരും
ന്യൂഡല്‍ഹി: വിവിധ പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് നിരക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍. പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതല്‍ 25 ശതമാനം വരെ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വോയ്സ് പ്ലാനുകള്‍, അണ്‍ലിമിറ്റഡ് വോയ്സ് പ്ലാനുകള്‍, ഡേറ്റാ പ്ലാനുകള്‍ എന്നിവയ്ക്കെല്ലാം ഇത് ബാധകമാകും. നവംബര്‍ 26 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിസിനസ് മുന്നോട്ടു കൊണ്ടുപോകുന്നതിന് ഒരു ഉപഭോക്താവില്‍ നിന്ന് ശരാശരി 200 രൂപ ലഭിക്കേണ്ടതുണ്ട്. ആത്യന്തികമായി 300 രൂപ ലഭിച്ചാല്‍ മാത്രമേ സാമ്പത്തിക പ്രതിസന്ധിയില്ലാതെ മുന്നോട്ടുപോകാന്‍ കഴിയുകയുള്ളൂവെന്ന് കമ്പനി അറിയിച്ചു.
ആരംഭത്തിലെ വോയ്സ് പ്ലാനുകള്‍ക്ക് 25 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. അണ്‍ലിമിറ്റഡ് പ്ലാനുകള്‍ക്ക് 20 ശതമാനം വര്‍ധന ഉണ്ടായേക്കും.നിരക്ക് വര്‍ധന നടപ്പാകുന്നതോടെ, 79 രൂപയുടെ വോയ്സ് പ്ലാനിന് 99 രൂപ നല്‍കേണ്ടി വരും. എന്നാല്‍ 50 ശതമാനം അധിക ടോക്ക് ടൈമും 200 എംബി ഡേറ്റയും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 5ജി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് എയര്‍ടെല്‍. സ്പെക്ട്രം, നെറ്റ് വര്‍ക്ക് എന്നിവയ്ക്കായി വലിയ തോതിലുള്ള നിക്ഷേപം ആവശ്യമാണ്. ഇത് മുന്‍കൂട്ടി കണ്ടാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ എയര്‍ടെല്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍