News

ഇനി ചെലവേറും; ടെലികോം കമ്പനികള്‍ വീണ്ടും നിരക്ക് ഉയര്‍ത്തിയേക്കും

ന്യൂഡല്‍ഹി: സ്വകാര്യ ടെലികോം കമ്പനികള്‍ വീണ്ടും നിരക്ക് ഉയര്‍ത്തിയേക്കും. എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ഐഡിയ എന്നീ കമ്പനികള്‍ ദീപാവലിയോടെ നിരക്ക് ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ 10 മുതല്‍ 12 ശതമാനം വരെ വര്‍ധന ടെലികോം നിരക്കുകളിലുണ്ടാകും. കഴിഞ്ഞ നവംബറിലാണ് അവസാനം നിരക്ക് കൂട്ടിയത്. 25 ശതമാനത്തോളം വര്‍ധന വരുത്തിയിരുന്നു.

വില ഉയര്‍ത്തുന്നതോടെ എയര്‍ടെലിന് ഒരു ഉപയോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം (എആര്‍പിയു) 200 രൂപയാകും. ജിയോയ്ക്ക് 185 രൂപയും വോഡഫോണ്‍ഐഡിയയ്ക്ക് (വിഐ) 135 രൂപയുമായും വര്‍ധിക്കും. ഇക്കൊല്ലം മൊബൈല്‍ സേവന നിരക്ക് ഉയര്‍ത്തേണ്ടിവരുമെന്ന് വോഡഫോണ്‍ഐഡിയ (വിഐ) എംഡിയും എയര്‍ടെല്‍ സിഇഒയും അടുത്തയിടയ്ക്ക് സൂചന നല്‍കിയിരുന്നു.

Author

Related Articles