News

ജിയോയോട് മത്സരിക്കാനൊരുങ്ങി എയര്‍ടെല്‍; നിലവിലെ പ്ലാനുകളില്‍ ഇനി മുതല്‍ കൂടുതല്‍ ഡാറ്റയും സംസാര സമയവും

രാജ്യത്തുടനീളം ലോക്ക്ഡൗണ്‍ കാരണം ഇന്റര്‍നെറ്റ് ഡാറ്റയുടെ വര്‍ദ്ധിച്ച ആവശ്യം കണക്കിലെടുത്ത് എയര്‍ടെല്‍ നിലവിലെ പ്രീപെയ്ഡ് പ്ലാനുകളിലേക്ക് അപ്ഡേറ്റുകള്‍ അവതരിപ്പിച്ചു. നിലവിലുള്ള പ്രീ പെയ്ഡ് പ്ലാനുകള്‍ക്ക് കൂടുതല്‍ ഡാറ്റയും സംസാര സമയവുമാണ് എയര്‍ടെല്‍ അനുവദിച്ചു.

98 രൂപ പ്ലാനില്‍ 6 ജിബി ഡാറ്റയാണ് ലഭിച്ചിരുന്നത്. ഇനിമുതല്‍ 12 ജിബി ലഭിക്കും. അതേസമയം കാലാവധി 28 ദിവസം തന്നെ തുടരും. ഡാറ്റ വര്‍ധിപ്പിച്ചതോടെ ജിയോയുമായുള്ള മത്സരത്തിനാണ് വഴി തുറന്നിരിക്കുന്നത്. 101 രൂപയ്ക്കാണ് ജിയോ നിലവില്‍ 12 ജിബി ഡാറ്റ നല്‍കുന്നത്. നിലവിലുള്ള പ്ലാനിന്റെ കാലാവധിയാണ് ജിയോ നില്‍കുന്നത്. എയര്‍ടെലാകട്ടെ 98 രൂപയ്ക്ക് 28 ദിസവത്തെ കാലാവധി കൂടി നല്‍കുന്നുണ്ട്.

വിവിധ ടോക്ക്ടൈം പ്ലാനുകളില്‍ അധിക സംസാര സമയവും എയര്‍ടെല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 500 രൂപ ചാര്‍ജ് ചെയ്താല്‍ 480 രൂപയുടെ സംസാര സമയമാണ് ലഭിക്കുക. നേരത്തെ 423.73 രൂപയുടെ സംസാര സമയമാണ് നല്‍കിയിരുന്നത്. 1000 രൂപ ചാര്‍ജ് ചെയ്താല്‍ 960 രൂപയുടെ സംസാര സമയവും ലഭിക്കും. നേരത്തെ 847.46 രൂപയുടെ ടോക്ക്ടൈമാണ് ലഭിച്ചിരുന്നത്.

Author

Related Articles