കടബാധ്യതകള്‍ തീര്‍ക്കാന്‍ 8,815 കോടി രൂപ മുന്‍കൂറായി അടച്ച് എയര്‍ടെല്‍
ന്യൂഡല്‍ഹി: 2015 ലെ ലേലത്തില്‍ ഏറ്റെടുത്ത സ്പെക്ട്രം സംബന്ധിച്ച ബാധ്യതകള്‍ തീര്‍ക്കാന്‍ എയര്‍ടെല്‍ 8,815 കോടി രൂപ മുന്‍കൂറായി സര്‍ക്കാരിന് അടച്ചതായി ടെലികോം ഓപ്പറേറ്റര്‍ ഭാരതി എയര്‍ടെല്‍ അറിയിച്ചു. 2027, 2028 സാമ്പത്തിക വര്‍ഷങ്ങളില്‍ അടയ്ക്കേണ്ട തവണകളാണ് മുന്‍കൂറായി തിരിച്ചടച്ചതെന്ന് സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ടെലികോം കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ നാല് മാസത്തിനിടെ, എയര്‍ടെല്‍ തങ്ങളുടെ സ്പെക്ട്രം ബാധ്യതകളില്‍ 24,334 കോടി രൂപ മുന്‍കൂറായി അടച്ചുതീര്‍ത്തു. 10 ശതമാനമാണ് ഈ ബാധ്യതകളുടെ പലിശനിരക്ക്. സാമ്പത്തിക ചെലവ് കുറച്ച് പലിശ ലാഭിക്കുന്നതിന് ഇപ്പോള്‍ മുന്‍കൂറായി പണമടച്ച പോലെ എല്ലാ അവസരങ്ങളും മുതലാക്കുന്നതും ഉള്‍പ്പെടെ, മൂലധന ഘടന വഴി സാമ്പത്തിക കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുകയാണെന്ന് എയര്‍ടെല്‍ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍