വരിക്കാര്‍ക്കായി പ്രീമിയം സ്ട്രീമിംഗ് സര്‍വീസ് പ്ലാറ്റ്ഫോം ഒരുക്കി എയര്‍ടെല്‍
വരിക്കാര്‍ക്കായി പ്രീമിയം സ്ട്രീമിംഗ് സര്‍വീസ് പ്ലാറ്റ്ഫോം ഒരുക്കി എയര്‍ടെല്‍. എക്സ്ട്രീം പ്രീമിയം എന്ന പേരിലുള്ള സ്ട്രീമിംഗ് പ്ലാറ്റ്ഫോം സോണി ലിവ്, ഇറോസ് നൗ, ലയണ്‍സ്ഗേറ്റ് പ്ലേ തുടങ്ങി ദേശീയ രാജ്യാന്തര തലത്തിലുള്ള 15 ഒടിടി പ്ലാറ്റ്ഫോമുകളിലെ സേവനം എയര്‍ടെല്‍ വരിക്കാര്‍ക്ക് ലഭ്യമാക്കും. സ്മാര്‍ട്ട്ഫോണ്‍, ടാബ് ലെറ്റ്, ടാപ്ടോപ്, ടിവി എന്നിവയിലെല്ലാം ഇത് പ്രവര്‍ത്തിക്കും. എയര്‍ടെല്‍ വരിക്കാര്‍ക്ക് മാത്രമായി നല്കുന്ന ഈ സേവനത്തിന് പ്രതിമാസം 149 രൂപയാകും കൂടാതെ 1499 രൂപയ്ക്ക് ഒരു വര്‍ഷത്തെ പ്ലാനും ലഭ്യമാക്കുന്നു. നിലവിലുള്ള എയര്‍ടെല്‍ എക്സ്ട്രീം പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച പതിപ്പാണ് പ്രീമിയം.
10500 ലേറെ സിനിമകളും ടിവി ഷോകളും ഇതില്‍ ലഭ്യമാകും. സോണി ലിവ്, ഇറോസ് നൗ, ലയണ്‍സ്ഗേറ്റ് പ്ലേ എന്നിവയ്ക്ക് പുറമേ ഹോയ്ചോയ്, മനോരമ മാക്സ്, ഷെമാരൂ, അള്‍ട്ര, ഹംഗാമപ്ലേ, എപികോണ്‍, ഡോക്യുബേ, ദിവോടിവി, ക്ലിക്ക്, നമ്മഫല്ക്സ്, ഡോളിവുഡ്, ഷോര്‍ട്സ് ടിവി തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ സേവനങ്ങള്‍ എയര്‍ടെല്‍. എക്സ്ട്രീം പ്രീമിയം വഴി ലഭ്യമാക്കുന്നു. ഈ പ്ലോറ്റ്ഫോമില് 20 ദശലക്ഷം വരിക്കാരെയാണ് കമ്പനി ലക്ഷ്യമിടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍