അക്ഷയ് കുമാറിന് പ്രതിഫലം വര്‍ഷം 466 കോടി; ജാക്കി ചാനെ വരെ മലര്‍ത്തിയടിച്ച് ബോളിവുഡ് താരം ഫോര്‍ബ്സ് പട്ടികയില്‍; ഒന്നാം സ്ഥാനം ഹോളിവുഡിന്റെ ഡ്വെയ്ന്‍ ജോണ്സണ്
ലോസ് ഏയ്ഞ്ചല്‍സ്: ലോക സിനിമാ രംഗത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡിന്റെ സ്വന്തം അക്ഷയ് കുമാര്‍. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ അക്ഷയ് ഫോര്‍ബ്സിന്റെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ എത്തിയിരിക്കുകയാണ്. പ്രതിഫലമായി വര്‍ഷം 65 മില്യണാണ് അക്ഷയ് കുമാറിന്റെ വരുമാനം. ഇത് ഏകദേശം 466 കോടി ഇന്ത്യന്‍ രൂപ വരും. ഹോളിവുഡ് താരം ഡ്വെയ്ന്‍ ജോണ്‍സണാണ് ഒന്നാം സ്ഥാനത്ത്.
89.4 മില്യണ്‍ ഡോളറാണ് അദ്ദേഹം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രതിഫലമായി വാങ്ങിയത്. ഓസ്ട്രേലിയന്‍ നടനായ ക്രിസ് ഹെംസ്വര്ത്തിനാണ് രണ്ടാം സ്ഥാനം. 76.4 മില്യണ്‍ ഡോളറാണ് ക്രിസിന്റെ പ്രതിഫലം. ജാക്കി ചാന് പട്ടികയില്‍ അഞ്ചാം സ്ഥാനമാണ് ലഭിച്ചത്. 58 മില്യണ്‍ യുഎസ് ഡോളറാണ് പ്രതിഫലം. ഹോളിവുഡ് താരങ്ങളായ ബ്രാഡ്ലി കൂപ്പറും ആദം സാന്ഡലറും ആറും ഏഴും സ്ഥാനങ്ങളിലാണ്. 57 മില്യണ്‍ ഡോളറാണ് ഇരുവരുടേയും വാര്‍ഷിക പ്രതിഫലം.
അക്ഷയ് കുമാര്‍ നായകനാകുന്ന മിഷന് മംഗള്‍ റിലീസ് ചെയ്യുന്ന വേളയില്‍ ചിത്രത്തെ കുറിച്ചും തന്റെ സിനിമ രീതിയെ കുറിച്ചും അക്ഷയ് കുമാര്‍ മനസ് തുറന്നിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് അക്ഷയ് കുമാര്‍ തന്റെ അഭിനയരീതിയെ കുറിച്ച് പറയുന്നത്. ജഗന് ശക്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മിക്ക നടന്മാരും സ്വന്തം കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെ കുറിച്ച് പറയുന്നു, പക്ഷേ താങ്കള്‍ എപ്പോഴും സംവിധായകന്റെ നടനായി തുടരുന്നുവെന്ന ചോദ്യത്തിനാണ് അക്ഷയ് കുമാര്‍ മറുപടി പറയുന്നത്. ഓരോ കാര്യത്തെയും സമീപിക്കുന്നതില്‍ ഓരോരുത്തര്‍ക്ക് വ്യത്യസ്ത രീതിയുണ്ടാകും. ഓരോ അഭിനേതാവും വ്യത്യസ്തമാണ്. എന്റെ ജോലിയുടെ രീതി ഇതാണെന്ന് ഞാന്‍ കരുതുന്നു. ഒരു കഥാപാത്രത്തില്‍ നിന്ന് എന്താണ് വേണ്ടതെന്ന് ഒരു സംവിധായകന് വ്യത്യസ്ത കാഴ്ചപ്പാടുണ്ടാകും.
എന്റെ അനുഭവത്തില്‍ നിന്ന് ചെയ്യുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ അഭിനയിക്കുന്ന കഥാപാത്രത്തിന് അത് യോജിക്കണമെന്നില്ല. അതുകൊണ്ട് സംവിധായകന്റെ കാഴ്ചപ്പാട് പിന്തുടരുന്ന രീതിയാണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു- അക്ഷയ് കുമാര്‍ പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍