കടബാധ്യത പെരുകി; ഇറ്റാലിയന്‍ ദേശീയ എയര്‍ലൈന്‍ അലിറ്റാലിയ സേവനം അവസാനിപ്പിച്ചു
കടബാധ്യത താങ്ങാനാവാതെ ഇറ്റാലിയന്‍ ദേശീയ എയര്‍ലൈന്‍ അലിറ്റാലിയ സേവനം അവസാനിപ്പിച്ചു. മാര്പ്പാപ്പമാരുടെയാത്രകളിലൂടെ ലോക പ്രശസ്തമായ എയര്‍ലൈന്‍ കമ്പനിയാണ് അലിറ്റാലിയ. ഇവരുടെ ചാര്‍ട്ടേഡ് വിമാനങ്ങളിലായിരുന്നു മാര്‍പ്പാപ്പമാരുടെ വിദേശ യാത്രകള്‍. ഇറ്റലിയുടെ അഭിമാനമായി ഉയര്‍ത്തിക്കാട്ടിയിരുന്ന അലിറ്റാലിയെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 9.27 ബില്യണ്‍ ഡോളറാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ഡ്രാഗി, സേവനം അവസാനിപ്പിച്ചതിനോട് പ്രതികരിച്ചത് അലിറ്റാലിയ താങ്ങാനാവാത്ത ചെവലുള്ള കൂടുംബാംഗമായിപ്പോയി എന്നാണ്.
കാഗ്ലിയാരിയില്‍ നിന്ന് റോമിലെ ഫിമിനിസോയിലേക്ക് ഓക്ടോബര്‍ 14ന് രാത്രിയായിരുന്നു അലിറ്റാലിയയുടെ അവസാന പറക്കല്‍. 1946ല്‍ പ്രവര്‍ത്തനം ആരംഭിച്ച അലിറ്റാലിയ സ്വാകര്യവത്കരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചപ്പോഴാണ് കൊവിഡ് എത്തിയത്. തുടര്‍ന്ന് ആ പദ്ധതിയും ഉപേക്ഷിക്കുകയായിരുന്നു. അലിറ്റാലിയക്ക് പകരം ഇറ്റലിയ ട്രാന്പോര്ട്ടോ എയ്റോ(ഐടിഎ) എന്ന പുതിയ വിമാനക്കമ്പനി ഇന്നലെ സേവനം ആരംഭിച്ചു. പുതിയ കമ്പനിയില്‍ ഇറ്റലായന്‍ സര്‍ക്കാര്‍ 1.35 ബില്യണ്‍ യൂറോയാണ് നിക്ഷേപിക്കുന്നത്. അലിറ്റാലിയയില്‍ പതിനായിരത്തിലധികം ജീവനക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഐടിഎയില്‍ 2,800 ജീവനക്കാര്‍ മാത്രമാണ് ഉണ്ടാകുക. ഐടിഎ പ്രവര്‍ത്തനം തുടങ്ങിയ ഇന്നലെ അലിറ്റാലിയയിലെ മുന്‍ ജീവനക്കാര്‍ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ പ്രതിക്ഷേധിച്ചിരുന്നു. അതേസമയം അലിറ്റാലിയയുടെ ബ്രാന്റും വെബ്സൈറ്റും പുതിയ കമ്പനി നിലനിര്‍ത്തും എന്നാണ് വിവരം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍