News

ആപ്പിളിന്റെ 95 ശതമാനം സ്റ്റോറുകള്‍ ചൈനയില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി; കോവിഡ്-19 നെ അതിജീവിച്ച് ചൈനയുടെ മുന്നേറ്റം

ബെയ്ജിങ്: കോവിഡ്-19 എന്ന മാരക വൈറസ് മൂലം ചൈനയ്ക്കാണ് കൂടുതല്‍ നഷ്ടം വരുത്തിയത്. എന്നാല്‍ ചൈന ഇപ്പോള്‍ രോഗത്തെ അതിജീവിച്ച് തിരിച്ചുവരവന്റെ പാതയിലാണിപ്പോള്‍. സ്ഥിതിഗതികള്‍ പഴയ അവസ്ഥയിലേക്കെത്തുമെന്ന് വന്നതോടെ ഉത്പ്പാദന കേന്ദ്രങ്ങളും, ബിസിനസ് സംരംഭങ്ങളും ചൈനയില്‍ പ്രവര്‍ത്തനം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ആപ്പിളിന്റെ 95 ശതമാനം വരുന്ന റീട്ടെയ്ല്‍ സ്റ്റോറുകള്‍ തുറക്കുകയും ചെയ്തു.  ചൈനയിലെ ആപ്പിളിന്റെ 42 സ്‌റ്റോറുകളില്‍ 38 സ്‌റ്റോറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.  കഴിഞ്ഞ ജനുവരിയിലാണ് ആപ്പിളിന്റെ  റീട്ടെയ്ല്‍ സ്‌റ്റോറുകള്‍ കോവിഡ്-19 ഭീതിയെ തുടര്‍ന്ന് അടച്ചുപൂട്ടിയത്.  

അതേസമയം ആഗോള ഇലക്ട്രോണിക്‌സ് ഹബ്ബായ ചൈനയിലെ വിവിധ ഉത്പ്പാദന കേന്ദ്രങ്ങളെല്ലാം പൂര്‍ണമായ തിരിച്ചുവരവന്റെ പാതയിലേക്കെത്തിയിട്ടില്ല. കോവിഡ് ഭീതിയില്‍ ആപ്പിളിന്റെ ഓഹരികളില്‍ 9.36 ശതമാനം ഇടിവ് വരെയാണ് രേഖപ്പെടുത്തിയത്. .രോഗത്തിന്റെ പ്രധാനകേന്ദ്രമായിരുന്ന ഹുബെയ് പ്രവിശ്യയില്‍ ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്കുകള്‍ നീക്കി. 17 കേസ് മാത്രമാണ് ചൊവ്വാഴ്ച ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യയിലും വലിയ കുറവാണുള്ളത്. കോവിഡ്19 ചൈനയില്‍ നിയന്ത്രണവിധേയമായതിനാല്‍ സ്റ്റോറുകള്‍ തുറക്കുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് തന്നെയാണ് പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തു. .പ്രഭവകേന്ദ്രമായ വുഹാനടങ്ങുന്ന ഹുബെയ്യില്‍ രോഗബാധിതരല്ലാത്ത ആളുകള്‍ക്ക് യാത്രാസൗകര്യങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്.

Author

Related Articles