News

കാര്‍ഷിക ഉപഭോക്തൃ തൊഴിലാളി-ഗ്രാമീണ തൊഴിലാളി സൂചികകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി: കാര്‍ഷിക ഉപഭോക്തൃ തൊഴിലാളി-ഗ്രാമീണ തൊഴിലാളി സൂചികകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. കര്‍ഷക തൊഴിലാളികളുടെയും ഗ്രാമീണ മേഖലയിലെയും തൊഴിലാളികളുടെയും ജീവിത രീതിയുമായി ബന്ധപ്പെട്ട പണപ്പെരുപ്പമാണിത്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കുറയുകയോ അതിലെ മറ്റ് മാറ്റങ്ങളോ സൂചിപ്പിക്കുന്നതാണ് കാര്‍ഷിക വില സൂചിക. ഇത് 2.67 ശതമാനമായിട്ടാണ് ഫെബ്രുവരിയില്‍ ഉയര്‍ന്നത്. നേരത്തെ ഇത് 2.17 ശതമാനമായിരുന്നു. അതേസമയം ഗ്രാമീണ തൊഴില്‍ സൂചിക 2.35 ശതമാനത്തില്‍ നിന്ന് 2.76 ശതമാനമായി ഉയര്‍ന്നു.

സിപിഐ-എഎല്‍-സിപിഐ-ആര്‍എല്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ സൂചിക പ്രകാരമാണ് പണപ്പെരുപ്പം കണക്കാകുക. കാര്‍ഷിക മേഖലയിലുള്ളവരുടെ ഉപഭോക്തൃ വില സൂചികയില്‍ ഒരു പോയിന്റ് ഇടിവാണ് രേഖപ്പെടുത്തി. 1037ലാണ് ഇപ്പോഴത് നില്‍ക്കുന്നത്. ഗ്രാമീണ തൊഴില്‍ മേഖലയില്‍ ഇതേ രീതിയില്‍ ഇടിവുണ്ടായി. 1044 പോയിന്റായി കുറഞ്ഞു. 2020 ഫെബ്രുവരിയില്‍ ഇത് 1010, 1016 എന്നീ നിലയിലായിരുന്നു. ഭക്ഷ്യോല്‍പ്പന്നതിന്റെ വിലയില്‍ വന്ന ഇടിവാണ് കര്‍ഷക തൊഴിലാളികള്‍ക്ക് തിരിച്ചടിയായത്.

ആട്ട, ഉരുളക്കിഴങ്ങ്, കോളിഫ്ളവര്‍ എന്നിവയുടെ വില കുറവ് കര്‍ഷകരെ ബാധിച്ചിട്ടുണ്ട്. ചിലയിടത്ത് വര്‍ധനവും ചിലയിടത്തും ഇടിവുമാണ് ഉള്ളത്. അതുകൊണ്ട് പല സംസ്ഥാനങ്ങളിലും ഇത് ഏറിയും കുറഞ്ഞുമാണ് ഉള്ളത്. പത്ത് സംസ്ഥാനങ്ങളില്‍ ഒന്ന് മുതല്‍ ഇരുപത് പോയിന്റുകള്‍ വരെയാണ് കുറഞ്ഞത്. എട്ട് സംസ്ഥാനങ്ങളില്‍ ഒന്ന് മുതല്‍ പതിനൊന്ന് വരെ പോയിന്റും ഉയര്‍ന്നു. എന്നാല്‍ രണ്ട് സംസ്ഥാനങ്ങളില്‍ സൂചികയില്‍ മാറ്റങ്ങളില്ല. തമിഴ്നാടാണ് പട്ടികയില്‍ ഒന്നാമത്. ഹിമാചല്‍ പ്രദേശ് അവസാന സ്ഥാനത്തും.

ഗ്രാമീണ തൊഴില്‍ മേഖലയില്‍ ഒന്ന് മുതല്‍ പത്തൊന്‍പത് പോയിന്റ് വരെ പത്ത് സംസ്ഥാനങ്ങളില്‍ ഇടിഞ്ഞു. ഒന്ന് മുതല്‍ പതിനൊന്ന് വരെ പോയിന്റുകള്‍ ഒമ്പത് സംസ്ഥാനങ്ങളില്‍ ഉയര്‍ന്നു. ഒഡീഷയില്‍ മാത്രം മാറ്റമില്ല. തമിഴ്നാടിന് 1237 പോയിന്റാണ് ഉള്ളത്. ബീഹാറിന് 842 പോയിന്റും. ഉപഭോക്തൃ വിലസൂചികയില്‍ ഏറ്റവും കുറവ് പശ്ചിമ ബംഗാളിലാണ്. ഗ്രാമീണ തൊഴില്‍ മേഖലയില്‍ സൂചികയും ബംഗാളില്‍ തന്നെയാണ്. ആട്ട, പച്ചമുളക്, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയ്ക്ക് വന്‍ വിലക്കുറവാണ് ഇവിടെയുള്ളത്.

അതേസമയം കേരളത്തില്‍ നേരെ തിരിച്ചാണ്. വലിയ വര്‍ധന രേഖപ്പെടുത്തി. അരി, മീന്‍, ഉള്ളി, പച്ചക്കറി, പഴങ്ങള്‍ എന്നിവയുടെ വിലയില്‍ വന്‍ വര്‍ധനവാണ് കേരളത്തില്‍ ഉള്ളത്. പതിനൊന്ന് പോയിന്റ് വര്‍ധനവാണ് ഉള്ളത്. ഉപഭോക്തൃ സൂചികയില്‍ കുറവ് വരുന്നത് ഗ്രാമീണ മേഖലയിലെ തൊഴിലാളികള്‍ക്ക് നേട്ടമാണ്. പോക്കറ്റ് കാലിയാവാതെ അവര്‍ക്ക് പിടിച്ച് നില്‍ക്കാനാവും.

Author

Related Articles