News

സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം; എല്ലാ ശനിയാഴ്ചയും അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം. ഇനി മുതല്‍ എല്ലാ ബാങ്കുകള്‍ക്കും ശനിയാഴ്ചകളില്‍ അവധിയായിരിക്കും. സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് എല്ലാ ബാങ്കുകളും ശനിയാഴ്ചകളില്‍ അവധിയായിരിക്കുമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിട്ടത്. നിലവില്‍ ബാങ്കുകള്‍ക്ക് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളില്‍ അവധിയാണ്. ഇതിന് പുറമെയാണ് ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ കൂടി അവധി പ്രഖ്യാപിച്ചത്.

പ്രവൃത്തി സമയങ്ങളില്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. സാമൂഹിക അകലം അടക്കമുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ബാങ്ക് മാനേജര്‍മാര്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Author

Related Articles