News

അലഹബാദ് ബാങ്ക് തകര്‍ച്ചയിലേക്കോ? ബാങ്കിന്റെ അറ്റനഷ്ടം പെരുകുന്നു; അറ്റനഷ്ടം മൂന്ന് മടങ്ങ് വര്‍ധിച്ച് 1986 കോടി രൂപയായി ഉയര്‍ന്നു; കണക്കുകള്‍ പറയുന്നത് ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട ബാങ്കുകളിലൊന്നാണ്  അലഹബാദ് ബാങ്ക്. എന്നാല്‍ അലഹബാദ് ബാങ്കിപ്പോള്‍ തകര്‍ച്ചയുടെ പടിവാതില്‍ക്കല്‍ നീങ്ങുന്ന ലക്ഷണങ്ങളാണ് ഇപ്പോള്‍ തെളിഞ്ഞുവരുന്നത്.  ഡിംസബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍  ബാങ്കിന്റെ അറ്റനഷ്ടത്തില്‍ വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.  ബാങ്കിന്റെ അറ്റനഷ്ടത്തില്‍ മൂന്ന് മടങ്ങ് വര്‍ധിച്ച്  1986 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ അറ്റനഷ്ടത്തില്‍ രേഖപ്പെടുത്തിയത് 733 കോട രൂപയായികുന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  

അതേസമയം ബാങ്കിന്റെ വരുമാനത്തില്‍ വര്‍ധവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  ബാങ്കിന്റെ വരുമാനം 4,756.88 കോടി രൂപയില്‍ നിന്ന്  4,860.35  കോടി രൂപയായി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.  എന്നാല്‍ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. 

ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 18.93 ശതമാനമായി ഉയരുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം ഇതേകാലയളവ് വരെ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തിയില്‍ രേഖപ്പെടുത്തിയത് 17.81 ശതമാനം ആയിരുന്നു. 

ഇതോടെ ബാങ്കന്റെ നിഷ്‌ക്രിയ ആസ്തിയുടെ മൂല്യം 28,218.79  കോടി രൂപയില്‍ നിന്ന്  32,149.92 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍ ബാങ്കിന്റെ അറ്റനിഷ്‌ക്രിയ ആസ്തിയുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാങ്കിന്റെ  അറ്റനിഷ്‌ക്രിയ ആസ്തി ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍  82.42 ശതമാനമായി ഉയരുകയും ചെയ്തു. അതേസമയം ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തികള്‍ പരിഹരിക്കുന്നത് മൂലമാണ് ബാങ്കിന്റെ അറ്റനഷ്ടം പെരുകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 

Author

Related Articles