News

ആഗോള വിപണിയില്‍ അലൂമിനിയം വില കുതിച്ചുയരുന്നു

കൊച്ചി: ആഗോള വിപണിയില്‍ അലൂമിനിയം വില ഉയരുന്നു. കഴിഞ്ഞ 14 വര്‍ഷത്തിന് ഇടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് ആഗോള വിപണിയില്‍ അലൂമിനിയം വില എത്തിയിരിക്കുന്നത്. 15 ശതമാനം വില വര്‍ധനയാണ് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയില്‍ ഉണ്ടായത്. അലുമിനിയം ഉത്പാദനം കൂടുതലുള്ള ഗിനിയയിലെ പട്ടാള അട്ടിമറിയെ തുടര്‍ന്ന് കയറ്റുമതി തടസപ്പെട്ടതും ചൈനയിലെ അലൂമിനിയം ഉത്പാദനം കുറഞ്ഞതുമാണ് വില വര്‍ധനയ്ക്ക് പ്രധാന കാരണം. കേരളത്തില്‍ 150 രൂപ വരെയാണ് കിലോയ്ക്ക് വില വര്‍ധിച്ചത് എന്ന് വ്യാപാരികള്‍ പറയുന്നു. ഒരു മാസത്തിന് ഇടയില്‍ വര്‍ധിച്ചത് 120 മുതല്‍ 150 രൂപ വരെ. അലൂമിനിയം വില കുതിച്ചുയരുന്നത് വ്യവസായ-വ്യാപാര സംരംഭങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നത്.

Author

Related Articles