News

വിതരണ മേഖല ശക്തിപ്പെടുത്താന്‍ ആമസോണിന്റെ നീക്കം; നടപ്പുവര്‍ഷം 90,000 തൊഴിലുകള്‍ കൂട്ടിച്ചേര്‍ക്കും

ന്യൂഡല്‍ഹി: ഉത്സവ സീസണിന് മുന്നോടിയായ രാജ്യത്ത് ഡെലിവറി നെറ്റ് വര്‍ക്ക് ശക്തിപ്പെടുത്താനുള്ള നീക്കമാണ് ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. കേരളത്തിലടക്കം ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ആമസോണ്‍ ഇതിനകം തന്നെ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആമസോണ്‍ നടപ്പുവര്‍ഷം ഇന്ത്യയില്‍ പുതുതായി 90,000 തൊഴലുകളാണ് കമ്പന സൃഷ്ടിക്കാന്‍ പോകുന്നത്. ഉപഭോക്തൃ അടിത്തറ വര്‍ധിപ്പിക്കാനും, ഡെലിവറി  മേഖല ശക്തിപ്പെടുത്താനുമാണ് കമ്പനി പുതിയതായി കൂടുതല്‍ തൊഴിലുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ പോകുന്നത്.മുംബൈ, ഡെല്‍ഹി, ഹൈദരബാദ്, ചെന്നൈ, ബംഗളൂരു, അഹമ്മദാബാദ്, പൂണെ എന്നിവടങ്ങിളാണ് കമ്പനി കൂടുതല്‍ തൊഴിലുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ പോകുന്നത്. 

നടപ്പുവര്‍ഷം അതിവേഗം സേവനങ്ങള്‍ എത്തിക്കാനുള്ള പരിഷ്‌കരണ നടപടികളാണ് കമ്പനി ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ഉപഭോക്താക്കളെ കൂടുതല്‍ കൂട്ടിച്ചേര്‍ക്കാനും, സേവനങ്ങളില്‍ ്മാറ്റങ്ങള്‍ വരുത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇ-കൊമേഴ്‌സ് മേഖലയില്‍ ഇന്ത്യ അതിവേഗ വളര്‍ച്ച കൈവരിക്കുന്നതിനിയയിലാണ് കമ്പനി പുതിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള നീക്കം നടത്തുന്നത്. 

ഇ-കൊമേഴ്സ് വിപണന രംഗത്തെ സാധ്യതകളെ മുന്‍നിര്‍ത്തിയാണ് ആമസോണ്‍ ഇന്ത്യയില്‍ കൂടുതല്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. അതേസമയം രാജ്യത്ത് റസ്റ്റോറന്റ് ചെയിനുകള്‍ ആരംഭിക്കുന്നതിനും ആമസോണ്‍ പദ്ധതിയിടുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ ബെംഗലൂരു, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ റസ്റ്റോറന്റുകള്‍ ആരംഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഓലയുടെ കയ്യില്‍ നിന്നും ഫുഡ്പാണ്ടയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയ്ക്ക് വാങ്ങാനുള്ള നീക്കത്തിലാണ് ആമസോണ്‍ ഇപ്പോള്‍.  പ്രൈം നൗ സര്‍വീസിലൂടെ തങ്ങളുടെ ഫുഡ് സര്‍വീസ് മുന്നോട്ട് കൊണ്ടു പോകാനാണ് ആമസോണ്‍ നീക്കം നടത്തുന്നത്. അഞ്ചു മുതല്‍ ആറ് രൂപ വരെ മാത്രമേ കമ്മീഷനായി സ്വീകരിക്കൂവെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സ്വിഗ്ഗിയും സൊമാറ്റോയും അടക്കമുള്ള കമ്പനികള്‍ 20 ശതമാനമാണ് കമ്മീഷനായി സ്വീകരിക്കുന്നത്. രാജ്യത്തെ താല്‍ക്കാലിക സാമ്പത്തികാവസ്ഥയ്ക്കു മാത്രം ഊന്നല്‍ നല്‍കാതെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വീക്ഷണത്തോടെയാകും ഇന്ത്യയില്‍ തങ്ങള്‍ നിക്ഷേപം നടത്തുകയെന്ന് യു.എസ് ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ റീട്ടെയിലര്‍ കമ്പനി ആമസോണ്‍. ഇന്ത്യയിലെ ഇ- കോമേഴ്സ് വിപണിയില്‍ മാന്ദ്യമുള്ളതായി തോന്നുന്നില്ലെന്നും ആമസോണ്‍ ഇന്ത്യ മാനേജര്‍ അമിത് അഗര്‍വാള്‍ പറഞ്ഞു.

ഇപ്പോഴത്തെ 1 ബില്യണ്‍ ഡോളറില്‍ നിന്ന് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ മേഖലയിലെ വിറ്റുവരവ് 5 ബില്യണ്‍ ഡോളര്‍ ആക്കാനാണു ലക്ഷ്യമിടുന്നത്.-ആഗോളതലത്തില്‍ ആമസോണിന്റെ ഏറ്റവും വലിയ കാമ്പസ് കെട്ടിടം ഹൈദരാബാദില്‍ ആരംഭിച്ച ചടങ്ങിനു ശേഷം മാധ്യമങ്ങളോട് അമിത് അഗര്‍വാള്‍ പറഞ്ഞു.ആഭ്യന്തര വില്‍പ്പനയിലും കയറ്റുമതിയിലും ആമസോണ്‍ ഇന്ത്യ മുന്നേറ്റപാതയിലാണ്.

Author

Related Articles