News

ആമസോണില്‍ നിന്ന് ഇനി ഇന്‍ഷുറന്‍സും സ്വര്‍ണ്ണവും വാങ്ങാം; സേവനങ്ങളുടെ മെനുവിലേക്ക് കൂട്ടിച്ചേര്‍ക്കല്‍

ആമസോണ്‍ വഴി ഇനി നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സും സ്വര്‍ണ്ണവും വാങ്ങാം. ആമസോണിന്റെ ഇന്ത്യയിലെ ധനകാര്യ സേവനങ്ങളുടെ മെനുവിലേക്കാണ് സ്വര്‍ണവും ഇന്‍ഷുറന്‍സും ചേര്‍ത്തിരിക്കുന്നത്. ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുന്നതിനും പ്രൈം ലോയല്‍റ്റി പ്രോഗ്രാമിലേക്ക് കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ആമസോണ്‍ പുതിയ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.

ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി, ആമസോണ്‍, ആമസോണ്‍ പേ ഡിജിറ്റല്‍ വാലറ്റ് 2016 ല്‍ ആരംഭിച്ചിരുന്നു. അതിനുശേഷം സിനിമ ടിക്കറ്റ്, ഫ്‌ലൈറ്റ് ടിക്കറ്റുകള്‍, ടെലിഫോണ്‍, യൂട്ടിലിറ്റി ബില്ലുകള്‍ എന്നിവയുടെ പേയ്മെന്റുകള്‍ അടയ്ക്കാന്‍ സാധിക്കുന്ന തരത്തില്‍ ആമസോണ്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കഴിഞ്ഞ ജൂലൈയില്‍ വാഹന ഇന്‍ഷുറന്‍സും ഓഗസ്റ്റില്‍ സ്വര്‍ണ്ണ നിക്ഷേപ സേവനങ്ങളും ആമസോണ്‍ വാഗ്ദാനം ചെയ്തു തുടങ്ങി. 100 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുള്ള ഇന്ത്യയില്‍, അതിവേഗ ഷോപ്പിംഗ്, മ്യൂസിക്, വീഡിയോ സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുന്ന വാര്‍ഷിക പ്രൈം പ്ലാനിലേക്ക് വരിക്കാരെ നേടുന്നതിന് ആമസോണ്‍ സാമ്പത്തിക സേവനങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് ടെക് എക്‌സിക്യൂട്ടീവുകള്‍ പറയുന്നു.

വാസ്തവത്തില്‍, ഡിജിറ്റല്‍ പേയ്മെന്റ് ബിസിനസ്സിലെ ലാഭവിഹിതം പൊതുവെ നേര്‍ത്തതാണ്, അതിനാല്‍ പണമുണ്ടാക്കാന്‍ ആമസോണ്‍ വായ്പ, ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങളെ ആശ്രയിക്കേണ്ടിവരുമെന്ന് വ്യവസായ നിരീക്ഷകര്‍ പറയുന്നു.

Author

Related Articles