News

'മെഗാ സാലറി ഡെയ്സ്' വില്‍പ്പന പ്രഖ്യാപിച്ച് ആമസോണ്‍; ജനുവരി 1 മുതല്‍ 3 വരെ

ആമസോണ്‍ ഇന്ത്യയില്‍ 'മെഗാ സാലറി ഡെയ്സ്' വില്‍പ്പന പ്രഖ്യാപിച്ചു. ക്യാമറകള്‍, ലാപ്ടോപ്പുകള്‍, ഡെസ്‌ക്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, ഹെഡ്ഫോണുകള്‍, ആക്സസറികള്‍, ടിവികള്‍, റഫ്രിജറേറ്ററുകള്‍, വീട്ടുപകരണങ്ങള്‍, ഫര്‍ണിച്ചര്‍, വാഷിംഗ് മെഷീന്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ക്കാണ് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മെഗാ സാലറി ഡേയ്‌സ് വില്‍പ്പന ജനുവരി ഒന്നിന് ആരംഭിക്കുമെന്നും ജനുവരി 3 വരെ തുടരുമെന്നും ഇ-കൊമേഴ്സ് ഭീമന്‍ അറിയിച്ചു. ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാര്‍ഡുകളുള്ളവര്‍ക്ക് നിരവധി ബാങ്ക് ഓഫറുകളും അതുപോലെ തന്നെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും. വില്‍പ്പന സമയത്ത് എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭിക്കും. ഇതോടെ, വാങ്ങുന്നവര്‍ക്ക് 10% തല്‍ക്ഷണ കിഴിവും ലഭിക്കും.

Author

Related Articles