കൊറോണ ജീവനക്കാരെയും പിടികൂടുന്നു; ആമസോണ്‍ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു
കൊറോണ വൈറസിന്റെ ആഘാതം ലോക സമ്പദ് വ്യവസ്ഥയ്ക്കും, ആഗോളതലത്തിലെ പ്രമുഖ കമ്പനികള്‍ക്കും വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നു. മനുഷ്യന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുകയാണ്. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ പ്രതിസമന്ധിയാണ് കൊറോണ വൈറസ് ബാധ മൂലം ഇപ്പോള്‍ ലോകം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. വിവിധ കമ്പനി ജീവനക്കാരിലേക്കും കൊറോണ വൈറസ് ബാധ പടരുകയും ചെയ്യുന്നുണ്ട്.
കൊറോണ വൈറ്സ ബാധ ആമസോണിലെ ഒരു ജീവനക്കാരന് സ്ഥിരീകരിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. വൈറസ് ബാധിച്ച് ക്വാറന്റൈന് വിധേയനായ ജീവനക്കാരന് വേണ്ട സഹായങ്ങളും നല്‍കുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ആമസോണിന്റെ വക്താവ് റോയിറ്റസിനോട് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ആമസോണിന്റെ സിയാറ്റിലിലുള്ള സൗത്ത് ലേക്ക് യൂണിയന് ഓഫീസ് സമുച്ചയത്തിലെ ജീവനക്കാരനാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഇയാളുടെ സഹപ്രവര്‍ത്തകര്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയതായി കമ്പനി അറിയിച്ചു.അമേരിക്കയ്ക്ക് പുറമെ മിലന്, ഇറ്റലി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആമസോണ്‍ ജീവനക്കാര്‍ക്കും കൊറോണ സ്ഥിരികരിച്ചുണ്ടെന്നാണ് വിലയിരുത്തല്‍. കൊറോണ വൈറസ് ജീവനക്കാരെയും വലിയ രീതിയില്‍ വിഴുങ്ങിയാല്‍ കമ്പനിക്ക് ഭീമമായ നഷ്ടം വന്നേക്കും. ലോകത്തിലെ ഏറ്റവും വലിയ കൊമേഴ്സ് കമ്പനിയായ ആമസോണിന് ഇന്ത്യയിലും ലോക രാജ്യങ്ങളിലും ശക്തമായ വേരോട്ടമാണ് ഉള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍