റിലയന്‍സ്-ഫ്യൂച്ചര്‍ റീട്ടെയില്‍ ഇടപാട്: മുന്‍ ഉത്തരവിന് സ്റ്റേ
ന്യൂഡല്‍ഹി: യുഎസ് ആസ്ഥാനമായുള്ള ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ എതിര്‍ത്ത റിലയന്‍സുമായുളള ഓഹരി വില്‍പ്പന ഇടപാടുമായി മുന്നോട്ട് പോകുന്നതിന് ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡിന് നിയന്ത്രണങ്ങളില്ല. 24,713 കോടി രൂപയുടെ ഇടപാട് സംബന്ധിച്ച് തല്‍സ്ഥിതി തുടരാനുളള സിംഗിള്‍ ജഡ്ജി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച സ്റ്റേ ചെയ്തു.
ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ജാസ്മീറ്റ് സിംഗ് എന്നിവരുടെ ഡിവിഷന് ബെഞ്ച് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ അപ്പീലിനെക്കുറിച്ച് വിശദീകരിക്കാന്‍ ആമസോണിന് നോട്ടീസ് നല്കി. ഏപ്രില്‍ 30 ന് ഇക്കാര്യത്തില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ബെഞ്ച് ഇക്കാര്യം പട്ടികപ്പെടുത്തി.
ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ കിഷോര്‍ ബിയാനിയുടെയും മറ്റുള്ളവരുടെയും സ്വത്തുക്കള്‍ അറ്റാച്ചുചെയ്യണമെന്നും ഏപ്രില്‍ 28 ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുന്ന സിം?ഗിള്‍ ജഡ്ജിന്റെ ഉത്തരവിനും സ്റ്റേ ഉണ്ട്.
2020 ഒക്ടോബര്‍ 25 ന് സിംഗപ്പൂരിലെ എമര്‍ജന്‍സി ആര്‍ബിട്രേറ്ററുടെ നിര്‍ദ്ദേശം നടപ്പാക്കാന്‍ ഉത്തരവിടണമെന്ന് ആമസോണിന്റെ അപേക്ഷ മാനിച്ചാണ് സിംഗിള്‍ ജഡ്ജ് ഉത്തരവിട്ടത്. ഫ്യൂച്ചര്‍ റീട്ടെയില്‍ റിലയന്‍സ് റീട്ടെയിലുമായുളള 24,713 കോടി രൂപ ഇടപാടില്‍ മുന്നോട്ട് പോകുന്നത് കോടതി നേരത്തെ തടഞ്ഞിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍