News

ഇ-കൊമേഴ്‌സ് വിപണിയില്‍ ആമസോണ്‍ ഇന്ത്യയില്‍ വന്‍ നേട്ടം കൊയ്യാനുള്ള തിടുക്കത്തില്‍; ജെഫ് ബെസോസിന്റെ സന്ദര്‍ശനവും നേട്ടം കൊയ്യുക എന്ന ലക്ഷ്യത്തോടെ; ഇന്ത്യയിലെ സാധ്യതകളെ കണ്ടറിയുന്നു ലോക കോടീശ്വരന്‍

ഗോളതലത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍, ലോക വിപണി കീഴടക്കിയ ഇ-കൊമേഴ്‌സ് കമ്പനിയുടെ മേധാവി, എത്ര പറഞ്ഞാലും തീരാത്ത വിശേഷണങ്ങള്‍ക്കൊണ്ട് ശ്രദ്ധയനായ വ്യക്തിയാണ് ജെഫ് ബെസോസ്.  ജെഫ് ബെസോസ് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സൗഹൃദം ശക്തിപ്പെടുത്തുക, ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയെന്നതാണ് ഇന്ത്യാ സന്ദര്‍ശനത്തിലൂടെ ജെഫ് ബെസോസ് ലക്ഷ്യമിടുന്നത്.  ചൊവ്വാഴ്ച, ഡല്‍ഹിയിലെ രാജ്ഘട്ടില്‍ ഗാന്ധി സ്മാരകം സന്ദര്‍ശിച്ച ജെഫ് ബെസോസ്, തന്റെ അനുഭവങ്ങളെ പറ്റി ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്. ഞാന്‍ ഇന്ത്യയില്‍ വന്നിറങ്ങി, ലോകം അക്ഷരാര്‍ത്ഥത്തില്‍ മാറ്റിമറിച്ച വ്യക്തിക്ക് ആദരവുകളര്‍പ്പിച്ചുകൊണ്ട് ഒരു സുന്ദര സായാഹ്നം ഞാന്‍ ചിലവിട്ടു എന്നാണ്. നോക്കൂ ബിസിനസ് തന്ത്രങ്ങള്‍ നന്നായി അറിയുന്ന ജെഫ് ബെസോസ് ഇന്ത്യന്‍ ജനതയുടെ ഹൃദയ ഭിത്തികൡ ഇടം നേടാന്‍ ഗാന്ധി സ്മാരകം സന്ദര്‍ശിച്ചത് തന്നെ എടുത്തപറയേണ്ട കാര്യമാണ്.  പരമ്പരാഗത ഇന്ത്യന്‍ വസ്ത്രം ധരിച്ചാണ്  ജെഫ് ബെസോസ് ഗാന്ധി സ്മൃതി സന്ദര്‍ശിച്ചത്.  

ചെറുകിട സംരംഭകരുമായി പങ്ക് ചേര്‍ന്ന് ആമസോണ്‍ നടത്തുന്ന പരിപാടയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ജഫ് ബെസോസ്. ചെറുകിട സംരംഭകരെ അനുനയിപ്പിച്ച് ഇ-കൊമേഴ്‌സ് വിപണി ശൃംഖല രാജ്യത്തുടനീളം വ്യാപിപ്പിച്ച് നേട്ടം കൊയ്യാനാണ് ബെസോസ് ലക്ഷ്യമിടുന്നതെന്ന കാര്യം ആര്‍ക്കും മനസ്സിലാകും.  രാജ്യത്തെ ചെറുകിട-ഇടത്തരം ബിസിനസ് ഡിജിറ്റലറ്റൈസ് ചെയ്യുന്നതിന് ഒരു ബില്യണ്‍  ഡോളര്‍ (ഏകദേശം  7,089 കോടി രൂപ) നിക്ഷേപം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

2025 ഓടെ ഡിജിറ്റല്‍ രംഗത്ത് നന്ന്  ഇന്ത്യയില്‍  നിന്ന് 10 ബില്യണ്‍ ഡോളര്‍ ചരക്കുകള്‍്കയറ്റുമതി ചെയ്യാന്‍ സാധിച്ചേക്കുമെന്നാണ് അദ്ദേഹം പറയുന്നത്.  ചെറുകിട -ഇടത്തരം ബിസിനസ് മേഖലയെ ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ അത് പൂര്‍ണമായും സാധിച്ചേക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.  ഇ-കൊമേഴ്്‌സ് വിപണിയില്‍  ശ്രദ്ധയമായ മുന്നേറ്റം നടത്താന്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസ് 2014 ലാണ് അവസാനമായി ഇന്ത്യയിലേക്കെത്തിയത്.  പുതിയ ആമസണ്‍  ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.  എന്നാല്‍ രാജ്യത്ത് മൊത്തം 5.5 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 38,986 കോടി രൂപ) ആമസോണിന്റെ നിലവിലുള്ള ഫണ്ടിലേക്ക് പുതിയ നിക്ഷേപം ചേര്‍ക്കാനാണ് സാധ്യത.  എന്നാല്‍ കമ്പനി വന്‍ വിലക്കിഴിവ് നല്‍കുന്നത് മൂലം രാജ്യത്തെ സാധാരണ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നാണ് ് വ്യാപാരി സംഘടനകളിലൊന്നായ സിഐടി പറയുന്നത്.  ഇ-കൊമേഴ്സ് നയങ്ങളിലെ എഫ്ഡിഐ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ആമസോണ്‍  തയ്യാറാകുന്നില്ലെന്നും, കമ്പനിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് സിഐടി പറയുന്നത്

ഇ-കൊമേഴ്‌സ് വിപണിയില്‍ നേട്ടം കൊയ്യാന്‍  മറ്റൊരു തിടുക്കവും നടത്തുന്നു ആമസോണ്‍  

അതേസമയം ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണമടക്കമുള്ള സംരംഭങ്ങളിലേക്ക് പ്രവേശിച്ച് തങ്ങളുടെ ഇ-കൊമേഴ്‌സ് വിപണിയെ ശക്തിപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ ബെസോസ് റെഗുലേറ്ററി പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സാധ്യതയുണ്ട്. നിലവില്‍ ഇന്ത്യന്‍ ബിസിനസ് മേഖലയില്‍ പുതിയ  ബിസിനസ് ശൃംഖല വളര്‍ത്തിയെടുക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.  

ബിസിനസ് രംഗത്ത് ആമസോണും ഇന്ത്യയില്‍  കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കിയാണ് ഇപ്പോള്‍ മുന്നേറ്റം നടത്തുന്നത്. റിലയന്‍സ് റീട്ടെയ്ല്‍  വികസിപ്പിക്കുകയും, മത്സരം കൂടുതല്‍ ശക്തമാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍  തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണിപ്പോള്‍ ആമസോണ്‍.  കിഷോര്‍ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയ്ല്‍ സ്ഥാപനവുമായി സഹകരിച്ചാണ് ആമസോണ്‍ തങ്ങളുടെ പുതിയ ബിസിനസ് ശൃംഖല വികസിപ്പിച്ച് റിലയന്‍സ് ശക്തമായ മത്സരവുമായി മുന്‍പോട്ട് പോകാന്‍ തീരാുമാനിച്ചിട്ടുള്ളത്.    

ആമസോണ്‍ പ്ലാറ്റ് ഫോമിലൂടെ  ഫ്യൂച്ചര്‍ റീട്ടെയ്ലറിന്റെ ഉത്പ്പന്നങ്ങളും, ഉപഭോക്തൃ അടിത്തറയും വികസിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. പലചരക്ക്, പാദരക്ഷകള്‍, മറ്റ് ഉത്പ്പന്നങ്ങള്‍ തുടങ്ങിയവ വിറ്റഴിക്കുക എന്നതാണ് കമ്പനി നിലവില്‍  ലക്ഷ്യമിടുന്നത്. നിലവില്‍ ബിഗ് ബസാര്‍, ഫുഡ് ഹാള്‍ അക്കമുള്ള സ്റ്റോറുകള്‍ രാജ്യത്തുടനീളം ഫ്യൂച്ചര്‍ റീട്ടെയ്ലറിന് സ്റ്റോറുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ 25 ഗരങ്ങളില്‍ തങ്ങളുടെ പുതിയ  ബിസിനസ് ശൃംഖല ഏറ്റെടുത്തിരുന്നു.  രാജ്യത്തെ 22 നഗരങ്ങളിലേക്കാണ് തങ്ങളുടെ ബിസിനസ് ശൃംഖല വികസിപ്പിച്ചിട്ടുള്ളത്.

Author

Related Articles