News

പുതിയ 10 വെയര്‍ ഹൗസുകള്‍ കൂടി തുറക്കാന്‍ തീരുമാനിച്ച് ആമസോണ്‍

ന്യൂഡല്‍ഹി: രാജ്യത്ത് 10 പുതിയ വെയര്‍ ഹൗസുകള്‍ കൂടി തുറക്കാന്‍ ആമസോണ്‍ ഇന്ത്യ തീരുമാനിച്ചു. ഫുള്‍ഫില്ലിങ് സെന്റര്‍ എന്നാണ് ഇതിന് ആമസോണ്‍ തന്നെ പേരിട്ടിരിക്കുന്നത്. ഉപഭോക്തൃ സേവനം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഡല്‍ഹി, മുംബൈ, ബെംഗളൂരു, പാറ്റ്‌ന, ലഖ്നൗ, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ലുധിയാന, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങള്‍ തുറക്കുക.

ഇതോടെ ഫുള്‍ഫില്ലിങ് കേന്ദ്രങ്ങളുടെ എണ്ണം 15 സംസ്ഥാനങ്ങളിലായി 60ലേക്കെത്തും. ഇതിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. പുതിയ കേന്ദ്രങ്ങളില്‍ ഫര്‍ണിച്ചറുകള്‍ സൂക്ഷിക്കാനും വിതരണം ചെയ്യാനും കൂടുതല്‍ സൗകര്യമുണ്ടാകും.

ഫ്‌ലിപ്കാര്‍ട്ടിന് ഹരിയാനയില്‍ മാത്രം 12 വെയര്‍ഹൗസുകളുണ്ട്. കൊവിഡിന് മുന്‍പുള്ള വില്‍പ്പനയിലേക്ക് ആമസോണിലെയും ഫ്‌ലിപ്കാര്‍ട്ടിലെയും വിപണനം വര്‍ധിച്ചിട്ടുണ്ട്. ഇത് വലിയ പ്രതീക്ഷയോടെയാണ് കമ്പനികള്‍ കാണുന്നത്. ആമസോണ്‍ പ്രൈം ഡേ സെയില്‍ ആഗസ്റ്റ് ആറ്, ഏഴ് തീയതികളിലാണ് നടക്കുക.

Author

Related Articles