2020 ജൂണോടെ തങ്ങള്‍ പ്ലാസ്റ്റിക്ക് ഉപയോഗം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് ആമസോണ്‍ ഡോട്ട് കോം; ഷിപ്പ്മെന്റ് പാക്കേജുകളില്‍ ഇനി മുതല്‍ പേപ്പര്‍ കുഷ്യനുകള്‍
ബെംഗലൂരു: 2020 ജൂണോടെ പാക്കേജിങ്ങുകളില് സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക് കുഷ്യനുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുമെന്ന് ആമസോണ്‍ ഡോട്ട് കോം. രാജ്യത്ത് മലിനീകരണം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം. പ്ലാസ്റ്റിക്ക് കുഷ്യനുകള്‍ക്ക് പകരമായി പേപ്പര്‍ കുഷ്യനുകള്‍ ഉപയോഗിക്കുമെന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. രാജ്യത്ത് പ്ലാസ്റ്റിക്ക് ബാഗുകള്‍, കപ്പ്, സ്ട്രോ എന്നിവ നിരോധിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നീക്കം നടത്തുന്ന വേളയിലാണ് പ്ലാസ്റ്റിക്ക് ഉപേക്ഷിക്കുന്നുവെന്ന് ആമസോണ്‍ അറിയിച്ചിരിക്കുന്നത്.
ഇത്തരം പ്ലാസ്റ്റിക്ക് പേപ്പറുകള്‍ റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കുന്നവയാണ്. പ്രതിദിനം ബില്യണ്‍ കണക്കിന് ഷിപ്പ്മെന്റ് നടത്തുന്ന ആമസോണ്‍ ഒട്ടേറെ പ്ലാസ്റ്റിക്കും തെര്‍മോക്കോളും ഉപയോഗിക്കുന്നുവെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. തങ്ങള്‍ പ്ലാസ്റ്റിക്ക് ഉപയോഗം 25 ശതമാനമായി വെട്ടിക്കുറച്ചുവെന്ന് ആമസോണിന്റെ മുഖ്യ എതിരാളിയായ ഫ്ളിപ്പ്കാര്‍ട്ട് അറിയിച്ചിരുന്നു. 2021 മാര്‍ച്ചോടെ പ്ലാസ്റ്റിക്ക് ഉപയോഗം പൂര്‍ണമായും നിര്‍ത്താനാണ് ഫ്ളിപ്പ്കാര്‍ട്ടിന്റെ നീക്കം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍