News

ആമസോണ്‍ ഇന്റര്‍നെറ്റ് സര്‍വീസസ് വരുമാനം കുത്തനെ ഉയര്‍ന്നു; 58 ശതമാനം ഉയര്‍ന്ന് 4216 കോടി രൂപയിലെത്തി

ബെംഗളൂരു: ആമസോണ്‍ ഇന്റര്‍നെറ്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വരുമാനം 58 ശതമാനം ഉയര്‍ന്ന് 4215.9 കോടി രൂപയിലെത്തി. ഇ-കൊമേഴ്സ് ഭീമന്റെ ക്ലൗഡ് സേവന സ്ഥാപനമാണിത്. 2020 സാമ്പത്തിക വര്‍ഷത്തിലെ കണക്കാണിത്.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ 2637.2 കോടി രൂപയായിരുന്നു വരുമാനം. രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ സമര്‍പ്പിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിലാണ് ഇത്. എന്നാല്‍ മുന്‍വര്‍ഷം 71.1 കോടി രൂപ ലാഭമുണ്ടാക്കിയ കമ്പനി 2020 മാര്‍ച്ച് 30 ന് 20 ലക്ഷം രൂപ നഷ്ടം രേഖപ്പെടുത്തി.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ 4005.5 കോടി രൂപ ക്ലൗഡ് അനുബന്ധ സേവനത്തില്‍ നിന്നാണ് നേടിയത്. 156.1 കോടി രൂപ മാര്‍ക്കറ്റിങ് സേവനത്തിലൂടെ ലഭിച്ച വരുമാനമാണ്. അതേസമയം ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ആമസോണ്‍ ഇന്റര്‍നെറ്റ് സര്‍വീസസസ് പ്രൈവറ്റ് ലിമിറ്റഡ് തയ്യാറായിട്ടില്ല.

News Desk
Author

Related Articles