News

ആമസോണ്‍ ഇന്ത്യയുമായി സഹകരിച്ച് ഫ്യൂച്ചര്‍ റീട്ടെയ്ല്‍; പുതിയ സഹകരണം റിലയന്‍സിന് വെല്ലുവിളിയാകും

ന്യൂഡല്‍ഹി: ബിസിനസ് രംഗത്ത് ആമസോണും ഇന്ത്യയില്‍  കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കിയാണ് ഇപ്പോള്‍ മുന്നേറ്റം നടത്തുന്നത്. റിലയന്‍സ് റീട്ടെയ്ല്‍  വികസിപ്പിക്കുകയും, മത്സരം കൂടുതല്‍ ശക്തമാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍  തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യാനുള്ള നീക്കത്തിലാണിപ്പോള്‍ ആമസോണ്‍.  കിഷോര്‍ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയ്ല്‍ സ്ഥാപനവുമായി സഹകരിച്ചാണ് ആമസോണ്‍ തങ്ങളുടെ പുതിയ ബിസിനസ് ശൃംഖല വികസിപ്പിച്ച് റിലയന്‍സ് ശക്തമായ മത്സരവുമായി മുന്‍പോട്ട് പോകാന്‍ തീരാുമാനിച്ചിട്ടുള്ളത്.    

ആമസോണ്‍ പ്ലാറ്റ് ഫോമിലൂടെ  ഫ്യൂച്ചര്‍ റീട്ടെയ്‌ലറിന്റെ ഉത്പ്പന്നങ്ങളും, ഉപഭോക്തൃ അടിത്തറയും വികസിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. പലചരക്ക്, പാദരക്ഷകള്‍, മറ്റ് ഉത്പ്പന്നങ്ങള്‍ തുടങ്ങിയവ വിറ്റഴിക്കുക എന്നതാണ് കമ്പനി നിലവില്‍  ലക്ഷ്യമിടുന്നത്. നിലവില്‍ ബിഗ് ബസാര്‍, ഫുഡ് ഹാള്‍ അക്കമുള്ള സ്റ്റോറുകള്‍ രാജ്യത്തുടനീളം ഫ്യൂച്ചര്‍ റീട്ടെയ്‌ലറിന് സ്റ്റോറുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ 25 ഗരങ്ങളില്‍ തങ്ങളുടെ പുതിയ  ബിസിനസ് ശൃംഖല ഏറ്റെടുത്തിരുന്നു.   രാജ്യത്തെ 22 നഗരങ്ങളിലേക്കാണ് തങ്ങളുടെ ബിസിനസ് ശൃംഖല വികസിപ്പിച്ചിട്ടുള്ളത്.

Author

Related Articles