News

ആമസോണും വൊഡഫോണും സൗഹൃദത്തില്‍; പിക്കപ്പ് പോയിന്റുകള്‍ സ്ഥാപിക്കാന്‍ വൊഡാഫോണുമായി ധാരണ

ആമസോണും വോഡാഫോണും ഇപ്പോള്‍ പുതിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ആമസോണിന്റെ ഉപയോക്താക്കള്‍ക്കായി  വൊഡാഫോണ്‍ സ്‌റ്റോറുകളില്‍ പിക്ക് അപ്പ് പോയിന്റുകള്‍ സ്ഥാപിക്കുന്നതിന് വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡുമായി ആമസോണ്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. ഇതുമായി ബന്ധപ്പെട്ട് ഇരുവിഭാഗം കമ്പനി അധികൃതരും ധാരണയിലെത്തുകയും ചെയ്തു. ആമസോണ്‍ ഉപയോക്താക്കള്‍ക്ക് ഓര്‍ഡര്‍ ചെയ്ത ഉത്പ്പന്നങ്ങള്‍ അവരുടെ സൗകര്യപ്രദമായ സമയത്ത് സ്വീകരിക്കുന്നതിന് അടുത്തുള്ള വൊഡാഫോണ്‍ സ്‌റ്റോര്‍ പിക്കപ്പ് പോയിന്റായി സ്വീകരിക്കാം. 

അതേസമയം ഉത്പ്പന്നങ്ങള്‍ ഉപയോക്താക്കളിലേക്ക് വേഗത്തില്‍ എചത്തിക്കാന്‍ പുതിയ പദ്ധതികളുമായാണ് ഇപ്പോള്‍ മുന്‍പോട്ട് പോകുന്നത്. വൊട്ടാഫോണ്‍ പിക്കപ്പ പോയിന്റ് ഏറ്റവും വേഗത്തിലേക്കാനുള്ള നീക്കവുമായാണ് ആമസോണ്‍ ഇപ്പോള്‍ മുന്‍പോട്ട് പോകുന്നത്. ആമസോണിലൂടെ ഓര്‍ഡര്‍ സ്വീകരിക്കുന്നവര്‍ക്ക് ഇനി ഓര്‍ഡര്‍ ചെക്ക് പേജില്‍ പിക്കപ്പ് പോയിന്റായി സ്വീകരക്കാം. 

ഡെലിവറിയുടെ കാലതാമസം കുറച്ചും, വിതരണ ശൃംഖല ശക്തിപ്പെടുത്തിയുമുള്ള നീക്കമാണ് ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ആമോണിന് ഇപ്പോള്‍ രാജ്യത്തെ 75 നഗരങ്ങളില്‍ 1400 വിതരണ കേന്ദ്രങ്ങളാണ് ഇപ്പോള്‍ ഉള്ളത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ആമസോണ്‍ തങ്ങളുടെ വിതരണ മേഖല ശക്തിപ്പെടുത്താനും സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കാനുമുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 

ഇ-കൊമേഴ്സ് വിപണന രംഗത്തെ സാധ്യതകളെ മുന്‍നിര്‍ത്തിയാണ് ആമസോണ്‍ ഇന്ത്യയില്‍ കൂടുതല്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. അതേസമയം രാജ്യത്ത് റസ്റ്റോറന്റ് ചെയിനുകള്‍ ആരംഭിക്കുന്നതിനും ആമസോണ്‍ പദ്ധതിയിടുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ ബെംഗലൂരു, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ റസ്റ്റോറന്റുകള്‍ ആരംഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഓലയുടെ കയ്യില്‍ നിന്നും ഫുഡ്പാണ്ടയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയ്ക്ക് വാങ്ങാനുള്ള നീക്കത്തിലാണ് ആമസോണ്‍ ഇപ്പോള്‍.  പ്രൈം നൗ സര്‍വീസിലൂടെ തങ്ങളുടെ ഫുഡ് സര്‍വീസ് മുന്നോട്ട് കൊണ്ടു പോകാനാണ് ആമസോണ്‍ നീക്കം നടത്തുന്നത്. അഞ്ചു മുതല്‍ ആറ് രൂപ വരെ മാത്രമേ കമ്മീഷനായി സ്വീകരിക്കൂവെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

Author

Related Articles