ആമസോണിലെ ഡെലിവറി ജീവനക്കാര്‍ സമരത്തിലേക്ക്; കാരണം ഇതാണ്
മുംബൈ: പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണിലെ ഡെലിവറി ജീവനക്കാര്‍ സമരത്തിലേക്ക്. ഹൈദരാബാദ്, ബെംഗളൂരു, പുണെ, ദില്ലി, ദേശീയ തലസ്ഥാന മേഖല എന്നിവിടങ്ങളിലാണ് 24 മണിക്കൂര്‍ സമരം നടക്കുകയെന്നാണ് വിവരം. എല്ലാവര്ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ, പഴയ അതേ നിരക്കിലുള്ള വരുമാനം എന്നിവ ഉറപ്പാക്കണമെന്നാണ് ആവശ്യം. സമരത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ ആഴ്ച പുണെയില്‍ നടന്ന സമരത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ സമരം. ഇന്ത്യന്‍ ഫെഡറേഷന് ഓഫ് ആപ്പ് ബേസ്ഡ് ഡെലിവറി പാര്‍ട്ണേര്‍സാണ് സമരത്തിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെ ഈ പ്രധാന നഗരങ്ങളിലെ ഡെലിവറി പാര്‍ട്ണര്‍മാരുമായി സംസാരിച്ചെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
ആമസോണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 10000 മുതല്‍ 25000 വരെ ജീവനക്കാര്‍ സമരത്തിലേക്ക് പോകുമെന്നാണ് വിവരം. ചെറിയ പാക്കേജുകള്‍ക്ക് പത്ത് രൂപയും ടെംപോകളില്‍ വിതരണം ചെയ്യുന്ന പാക്കേജുകള്‍ക്ക് 15 രൂപയുമാണ് ആമസോണ്‍ പുതുക്കിയ നിരക്ക്. മുന്‍പ് ഇത് 35 രൂപയായിരുന്നുവെന്ന് സംഘടനാ നേതാക്കള്‍ പറയുന്നത്. ലോക്ക്ഡൗണിന് മുന്‍പ് ദിവസം 20000 രൂപ വരെ ഡെലിവറി പാര്‍ട്ണര്‍മാര്‍ക്ക് നേടാനാവുമായിരുന്നു. എന്നാലിത് ഇപ്പോള്‍ 10000 രൂപയായി മാറിയിരിക്കുന്നുവെന്ന് സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറി ഷെയ്ഖ് സലാലുദ്ദീന്‍ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍