ഉത്സവകാലം ലക്ഷ്യമിട്ട് വന്‍ നിക്ഷേപമിറക്കി ആമസോണ്‍; 1125 കോടി രൂപ നിക്ഷേപിച്ചു
ദീപാവലി വിപണി കണക്കിലെടുത്ത് ശക്തരായ എതിരാളികളെ നേരിടാന്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപമിറക്കി ആമസോണ്‍. കമ്പനിയുടെ ഇന്ത്യന്‍ യൂണിറ്റിലേക്കാണ് മാതൃകമ്പനിയായ ആമസോണ്‍ 1125 കോടി രൂപ നിക്ഷേപിച്ചിരിക്കുന്നത്. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ളിപ്കാര്‍ട്ട്, റിലയന്‍സിന്റെ ജിയോമാര്‍ട്ട് തുടങ്ങിയ വിപണിയിലെ എതിരാളികളേക്കാള്‍ മികച്ച പ്രകടനം നടത്തുക എന്ന ലക്ഷ്യത്തോടെയാണിത്.
ഈ വര്‍ഷം ആമസോണ്‍ ഇന്ത്യയിലേക്ക് മൂന്നാം തവണയാണ് പണമിറക്കുന്നത്. സാധാരണ നാല് മാസത്തെ ഇടവേള ഉണ്ടാകാറുണ്ടെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഫണ്ട് നല്‍കുകയായിരുന്നു. ജൂലൈ ആദ്യവാരത്തില്‍ 307 മില്യണ്‍ ഡോളര്‍ നേടാന്‍ ആമസോണിന്റെ ഇന്ത്യന്‍ യൂണിറ്റിന് കഴിഞ്ഞിരുന്നു. 2020 ല്‍ ആമസോണ്‍ ഇന്ത്യയില്‍ നിക്ഷേപിച്ച തുക 750 മില്യണ്‍ ഡോളറോളം വരുമെന്നാണ് കണക്ക്. കമ്പനിക്ക് നേരിട്ടുള്ള വിദേശ നിക്ഷേപ മാര്‍ഗത്തിലൂടെ 2018 ല്‍ 1.26 ബില്യണ്‍ ഡോളറും 2019 ല്‍ 826 മില്യണ്‍ ഡോളറും സമാഹരിക്കാനായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍