News

ചരക്കുകള്‍ പാക്ക് ചെയ്യുന്നതിനായി ആമസോണില്‍ ഇനി മുതല്‍ യന്ത്രങ്ങള്‍; ആയിരക്കണക്കിന് തൊഴിലാളികളുടെ ജോലി നഷ്ടമായേക്കാം

ആയിരക്കണക്കിന് തൊഴിലാളികള്‍ ചെയ്യുന്ന ജോലി ഓട്ടോമേറ്റ് ചെയ്യുന്നതിനായി Amazon.com Inc യന്ത്രങ്ങള്‍ ഇറക്കുകയാണ്. അതിവേഗത്തില്‍ ഓര്‍ഡറുകള്‍ കസ്റ്റമറിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആമസോണ്‍ പുതിയ പദ്ധതിയ്ക്ക് തുടക്കമിടുന്നത്. സമീപ വര്‍ഷങ്ങളില്‍ കമ്പനി ഒരുപാട് വെയര്‍ഹൗസുകള്‍  ആരംഭിച്ചിരുന്നു. പുതിയ സാങ്കേതിക വിദ്യകള്‍ ചരക്കുകള്‍ സ്‌കാന്‍ ചെയ്യുകയും ഓരോ ഇനത്തിനും ഇഷ്ടാനുസരണം നിര്‍മ്മിതമായ ബോക്‌സുകളില്‍ സെക്കന്റുകള്‍ക്കകം അവ എന്‍വലപ്പ് ചെയ്യുകയും ചെയ്യുന്നു. 

വെയര്‍ ഹൗസുകളില്‍ രണ്ട് യന്ത്രങ്ങള്‍ വീതം കൊണ്ടുവരാനാണ് ആമസോണ്‍ ആലോചിക്കുന്നത്. ഓരോന്നും കുറഞ്ഞത് 24 റോളുകള്‍ നീക്കംചെയ്യുന്നവയാണ്. ആമസോണ്‍ രണ്ടു വര്‍ഷത്തിനകം ഇതിന്റെ ചെലവ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവര്‍ത്തന ചെലവ് അടക്കം ഓരോ മെഷീനിനും ഒരു മില്ല്യണ്‍ വരെ ചിലവുകള്‍ ആകുമെന്നാണ് കമ്പനി പറയുന്നത്. 

ഓട്ടോമേഷന്‍ പ്രവര്‍ത്തനത്തിലൂടെ തൊഴിലാളികളെ കുറയ്ക്കുകയും ആമസോണിന്റെ ലാഭം കൂട്ടുന്നതുമായ പദ്ധതി കമ്പനി മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു. മാറ്റങ്ങളെ കുറിച്ച് അന്തിമമായി ആമസോണ്‍ അറിയിച്ചിട്ടില്ല. ഇറ്റാലിയന്‍ കമ്പനിയായ CMC Srl ല്‍ നിന്നുള്ള CartonWrap എന്നറിയപ്പെടുന്ന പുതിയ മെഷീനുകള്‍ മനുഷ്യരെക്കാള്‍ വേഗമേറിയതാണ്. ഒരു മണിക്കൂറില്‍ 600 മുതല്‍ 700 ബോക്‌സുകള്‍ വരെ അത് പാക്ക് ചെയ്യും. 

 

Author

Related Articles