ഇഡിയ്ക്കെതിരെ നിയമപോരാട്ടത്തിനായി ആമസോണ്‍
ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിനെതിരെ നിയമപോരാട്ടത്തിനായി ആമസോണ്‍. 2019ലെ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് ലോകത്തെ തന്നെ ഏറ്റവും വലിയ ഇ-കൊമേഴ്സ് ഭീമന് കോടതിയിലേക്ക് എത്തിയത്.
ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ ആമസോണ്‍ കമ്പനി 2019 ല്‍ നിക്ഷേപിച്ച 200 ദശലക്ഷം ഡോളറിന് മുകളില്‍ മാസങ്ങളായി എന്‍ഫോഴ്സെമെന്റ് വിഭാഗം അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ആമസോണും ഫ്യൂചര്‍ ഗ്രൂപ്പും തമ്മിലുള്ള നിയമ പോരാട്ടത്തിന്റെ തന്നെ കേന്ദ്ര ബിന്ദുവാണ് ഈ ഇടപാട്. 3.4 ബില്യണ്‍ ഡോളറിന് ഫ്യൂചര്‍ ഗ്രൂപ്പിന്റെ റീടെയ്ല്‍ ആസ്തികള്‍ റിലയന്‍സിന് വില്‍ക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാനാണ് ആമസോണ്‍ കോടതി കയറിയത്.
ഇപ്പോള്‍ എന്‍ഫോഴ്സെമെന്റിനെതിരായ പോരിലേക്ക് നയിച്ചതുമിതാണ്. 816 പേജുള്ളതാണ് ആമസോണ്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷ. കഴിഞ്ഞ ആഴ്ചകളില്‍ ആമസോണിന്റെ ഉന്നതരെ ഇഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ആമസോണ്‍ കമ്പനിയോ എന്‍ഫോഴ്സ്മെന്റ് വിഭാഗമോ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍