News

ഫേസ്ബുക്കിന്റെ ഏറ്റവും വലിയ നഷ്ടത്തിന് പിന്നാലെ ആമസോണ്‍ എക്കാലത്തെയും വലിയ മൂല്യവര്‍ദ്ധന രേഖപ്പെടുത്തി

ഫേസ്ബുക്ക് ഉടമയായ മെറ്റാ പ്ലാറ്റ്ഫോമുകള്‍ക്ക് ഒരു യുഎസ് കമ്പനിയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചതിന് ഒരു ദിവസത്തിന് ശേഷം, ആമസോണ്‍ എക്കാലത്തെയും വലിയ മൂല്യവര്‍ദ്ധന രേഖപ്പെടുത്തി. ത്രൈമാസ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഓണ്‍ലൈന്‍ റീട്ടെയില്‍, ക്ലൗഡ് കമ്പ്യൂട്ടിംഗ് ഭീമന്റെ ഓഹരികള്‍ വെള്ളിയാഴ്ച 13.5 ശതമാനം ഉയര്‍ന്നു. വ്യാപാരത്തിന്റെ അവസാനത്തോടെ വിപണി മൂലധനം ഏകദേശം 190 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു.

കണക്കുകള്‍ പ്രകാരം, ആപ്പിളിന്റെ വിപണി മൂല്യം ജനുവരി 28-ന് ബില്യണ്‍ ഡോളറിന്റെ ഏകദിന നേട്ടം കൈവരിച്ചിരുന്നു. എന്നാല്‍ ആമസോണിന്റെ ഈ നേട്ടം അതിനെ മറികടന്നിരിക്കുകയാണ്. ആമസോണിന്റെ മൂല്യം ഇപ്പോള്‍ ഏകദേശം 1.6 ട്രില്യണ്‍ ഡോളറാണ്. വെള്ളിയാഴ്ച മെറ്റാ പ്ലാറ്റ്ഫോമുകളുടെ ഓഹരി 0.3 ശതമാനം ഇടിഞ്ഞതോടെ അതിന്റെ മൂല്യം ഏകദേശം 660 ബില്യണ്‍ ഡോളറായി.

വ്യാഴാഴ്ച കമ്പനി പ്രതീക്ഷിച്ചതിലും മികച്ച ലാഭം റിപ്പോര്‍ട്ട് ചെയ്യുകയും അതിന്റെ വാര്‍ഷിക യുഎസ് പ്രൈം സബ്സ്‌ക്രിപ്ഷനുകളുടെ വില 17 ശതമാനം വര്‍ധിപ്പിക്കുകയാണെന്ന് പറയുകയും ചെയ്തതിനെ തുടര്‍ന്ന് ആമസോണിന്റെ ഓഹരികള്‍ കുതിച്ചുയര്‍ന്നു. സോഷ്യല്‍ മീഡിയ ഭീമന്റെ മോശം പ്രകടനത്തിന് ശേഷം മെറ്റാ പ്ലാറ്റ്ഫോമുകളുടെ ഓഹരി മൂല്യം 200 ബില്യണ്‍ ഡോളറിലധികം ഇടിഞ്ഞ് ഒരു യുഎസ് കമ്പനിയുടെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ നഷ്ടത്തിലായി. അതിന് ഒരു ദിവസത്തിന് ശേഷമാണ് ആമസോണിന്റെ ഈ കുതിപ്പ്.

Author

Related Articles