News

ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് ഇനി ചെലവേറും; നിരക്ക് കുത്തനെ ഉയര്‍ത്തുന്നു

ന്യൂഡല്‍ഹി: ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് ചാര്‍ജ് കുത്തനെ കൂട്ടി. വാര്‍ഷിക ചാര്‍ജ് 500 രൂപയാണ് ഉയര്‍ത്തിയത്. ത്രൈമാസ, പ്രതിമാസ ചാര്‍ജുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. വാര്‍ഷിക മെമ്പര്‍ഷിപ്പ് ചാര്‍ജ് നിലവില്‍ 999 രൂപയാണ്. ഇത് 1499 ആയി ഉയര്‍ത്തിയതായി ആമസോണെ ഉദ്ധരിച്ചുകൊണ്ടുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ത്രൈമാസ ചാര്‍ജ് 329ല്‍ നിന്ന് 459 ആയി വര്‍ധിപ്പിച്ചു. പ്രതിമാസ ചാര്‍ജ് 129ല്‍ നിന്ന് 179 ആക്കി.

പ്രൈം വിഡിയോയിലെ ഉള്ളടക്കം, ആമസോണ്‍ മ്യൂസിക്, പ്രൈറീഡിങ്ങില്‍ പുസ്തകങ്ങള്‍ എന്നിവ പ്രൈം മെമ്പര്‍ഷിപ്പില്‍ സൗജന്യമായി ലഭിക്കും. ആമസോണ്‍ ഷോപ്പിങ്ങില്‍ ഡെലിവറി സൗജന്യമാണ്. പ്രൈം അംഗങ്ങള്‍ക്കു മാത്രമുള്ള പ്രത്യേക ആനുകൂല്യങ്ങളുമുണ്ട്. അഞ്ചു വര്‍ഷം മുമ്പാണ് ആമസോണ്‍ പ്രൈം ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

Author

Related Articles