ആമസോണ്‍ ജീവനക്കാര്‍ക്കും പാര്‍ട്ണര്‍മാര്‍ക്കും 500 ദശലക്ഷം ഡോളര്‍ ഒറ്റത്തവണ ബോണസായി
ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് ഭീമന് ആമസോണ്‍ 500 ദശലക്ഷം ഡോളര്‍ ഒറ്റത്തവണ ബോണസ് നല്കാന് തീരുമാനിച്ചു. ജീവനക്കാര്‍ക്കും പാര്ട്ണര്മാര്ക്കുമാണ് ബോണസ് നല്‍കുക. ജൂണ്‍ മാസം മുതല്‍ കമ്പനിയുടെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ക്ക് 150 ഡോളര്‍ മുതല്‍ 3000 ഡോളര്‍ വരെയാണ് ബോണസ് ലഭിക്കുക.
വര്‍ഷം 10 ബില്യണ്‍ സാധനങ്ങള്‍ വില്‍ക്കുന്ന ആമസോണ്‍, അമേരിക്കയില്‍ നിയമനടപടികള്‍ നേരിടുന്നുണ്ടായിരുന്നു. ജീവനക്കാരെ കോവിഡ് കാലത്ത് സംരക്ഷിക്കാന്‍ എന്ത് സഹായമാണ് കമ്പനി ചെയ്യുന്നതെന്നാണ് ഉയരുന്ന ചോദ്യം.
ജര്‍മ്മനിയില്‍ കമ്പനിയുടെ ചില ലോജിസ്റ്റിക്സ് കേന്ദ്രങ്ങളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതിന് പിന്നാലെ രാജ്യത്ത് കമ്പനിയുടെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചിരുന്നു. കൂടുതല്‍ സുരക്ഷാ സംവിധാനം വേണമെന്നാണ് ആവശ്യം. ഇതിന് പിന്നാലെയാണ് കമ്പനി ബോണസ് പ്രഖ്യാപിച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍