20 കോടി ഉല്‍പ്പന്നങ്ങള്‍, മികച്ച ഓഫറുകള്‍; ആമസോണ്‍ ഗ്രേറ്റ് ഇന്ത്യാ സെയില്‍ ജനുവരി 19 മുതല്‍
ബെംഗളുരു: ഈ വര്‍ഷത്തെ ആദ്യ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ജനുവരി 19 മുതല്‍ 22 വരെ നടക്കും. 20 കോടിയില്‍പരം ഉല്‍പ്പന്നങ്ങളാണ് ആകര്‍ഷക വിലക്കുറവില്‍ ലഭിക്കുക, പ്രൈം അംഗങ്ങള്‍ക്ക് പന്ത്രണ്ട് മണിക്കൂര്‍ മുമ്പ് ഇതേ നിരക്കില്‍ ഷോപ്പിങ് നടത്താന്‍ സാധിക്കും. ജനുവരി 18 ന് ഉച്ചയ്ക്ക് 12 നാണ് സെയില്‍ ആരംഭിക്കുക. സ്മാര്‍ട്ട്ഫോണ്‍, ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍,ഫാഷന്‍ ,ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍,കിച്ചണ്‍ അപ്ലയന്‍സസ് ,ടിവി അടക്കമുള്ള വിവിധ സെഗ്മമെന്റിലുകളിലായി ഇരുപത് കോടി ഉല്‍പ്പന്നങ്ങളാണ് ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ഇത്തവണ ആമസോണ്‍ ഓഫറുകള്‍ക്ക് പുറമേ എസ്ബിഐ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഇന്സ്്റ്റന്റ് ഡിസ്കൗണ്ടും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യാ സെയിലിന് വന്‍ വിപണിയാണ് ലഭിക്കാറുള്ളത്. മികച്ച ഓഫറുകളില്‍ പ്രിയപ്പെട്ട സാധനങ്ങള്‍ സ്വന്തമാക്കാന്‍ ആളുകള്‍ മത്സരിക്കുന്നതിനാല്‍ ഓരോ നിമിഷത്തിലും ലക്ഷകണക്കിന് ഓര്‍ഡറുകളാണ് ലഭിക്കാറുള്ളത്. ഇത്തവണയും വന്‍ ഓഫറും ഡിസ്കൗണ്ടും ഗ്രേറ്റ് ഇന്ത്യാ സെയിലിന്റെ ഭാഗമായി ഉണ്ടാകുമെന്നാണ് കരുതുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍