News

ഭീകരരെ പിന്തുണക്കുന്ന പാകിസ്ഥാന് സഹായം നല്‍കരുത്; നിക്കി ഹാലെ

വാഷിങ്ടണ്‍: ഭീകരര്‍ക്ക് പിന്തുണ നല്‍കുന്ന പാകിസ്ഥാന് ഒരു ഡോളര്‍ പോലും സാമ്പത്തിക സഹായം നല്‍കാന്‍ പാടില്ലെന്നും  ഭീകരരെ പാകിസ്ഥാന്‍ തുടച്ചു നീക്കാതെ പാകിസ്ഥാന് ഒരു പിന്തുണയും നല്‍കേണ്ടതില്ലെന്നും ഐക്യ രാഷ്ട്രസഭയിലെ യുഎസിന്റെ മുന്‍ സ്ഥാനപതി നിക്കി ഹാലെ പറഞ്ഞു. പാകിസ്ഥാന് അമേരിക്ക നല്‍കിവരുന്ന സഹായങ്ങള്‍ നിയന്ത്രിച്ചതിനെ നിക്കി ഹാലെ അഭിനന്ദിച്ചു. ട്രംപ് ഭരണകൂടത്തിന്റെ നിലപാടിനെ പിന്തുണക്കുകയും ചെയ്തു. 

സ്റ്റാന്‍ഡ് അമേരിക്ക നൗ എന്ന കൂട്ടായ്മയുടെ ഭാഗമായാണ് നിക്കി ഹാലെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അമേരിക്കയുടെ അന്തസ്സ് നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. പാകിസ്ഥാന് യുഎസ് നല്‍കുന്ന സഹായത്തെ ശക്തമായ ഭാഷയിലാണ് നിക്കി ഹാലെ എതിര്‍ത്തത്. പാകിസ്ഥാന്‍ പലപ്പോഴും യുഎസ്സിനെതിരെ യുഎന്നില്‍ നിലപാടുകള്‍ എടുത്തിട്ടുണ്ടെന്നും സൗഹൃദ രാഷ്ട്രങ്ങള്‍ക്ക് മാത്രമേ അമേരിക്ക സാമ്പത്തിക സഹായം നല്‍കാവൂ എന്ന് നിക്കി ഹാലെ ഓര്‍മിപ്പിച്ചു.

 

Author

Related Articles