അമേരിക്കന്‍ എയര്‍ലൈന്‍സുമായി കോഡ് ഷെയറിങ് കരാറില്‍ ഏര്‍പ്പെട്ട് ഇന്‍ഡിഗോ
യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഒന്നാമത് നില്ക്കുന്ന വിമാനക്കമ്പനി ഇന്‍ഡിഗോ, അമേരിക്കന്‍ എയര്‍ലൈന്‍സുമായി കോഡ് ഷെയറിങ് കരാറില്‍ എത്തി. ഇരുകമ്പനികളും ധാരണയിലെത്തിയ വണ്‍-വെ കോഡ് ഷെയറിങ് പ്രകാരം ഇന്‍ഡിഗോയുടെ രാജ്യത്തെ 29 റൂട്ടുകളിലെ ആഭ്യന്തര വിമാന ടിക്കറ്റുകള്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന് അവരുടെ പ്ലാറ്റ്ഫോമിലൂടെ വില്‍ക്കാം.
ഇരു രാജ്യങ്ങളിലെയും സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഓക്ടോബറോടെ പുതിയ സേവനം ലഭ്യമാകും. ഈ വര്‍ഷം ഓക്ടോബര്‍ 31ന് ന്യൂയോര്‍ക്ക്-ഡല്‍ഹി സര്‍വീസും അടുത്ത വര്‍ഷം ജനുവരി നാലിന് വാഷിങ്ടണ്‍- ബെംഗളൂരു സര്‍വ്വീസും അമേരിക്കന്‍ എയര്‍ലൈന്‍സ് ആരംഭിക്കും. ഇതിന്റെ ഭാഗമായാണ് കമ്പനി ഇന്ഡിഗോയുമയി കരാറിലെത്തിയത്.
ഡല്‍ഹിയും ബെംഗളൂരുമെത്തുന്ന തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് യാത്ര ഉറപ്പാക്കുകയാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ലക്ഷ്യം. നിലവില്‍ ഇന്‍ഡിഗോയ്ക്ക് ടര്‍ക്കിഷ് എയര്‍ലൈന്‍സുമായി ടു-വെ കോഡ് ഷെയറിങ് കരാറും ഖത്തര്‍ എയര്‍വെയ്സുമായി വണ്‍-വെ കോഡ് ഷെയറിങ് കരാറും ഉണ്ട്. ഇന്ത്യയില്‍ 70 ഇടങ്ങളിലേക്കും രാജ്യത്തിന് പുറത്ത് 24 നഗരങ്ങളിലേക്കും നിലവില്‍ ഇന്‍ഡിഗോ സര്‍വ്വീസ് നടത്തുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍