മികച്ച പ്രതികരണം നേടി സെപ്റ്റംബറിലെ ഐപിഒ; വിശദാംശം അറിയാം
സെപ്റ്റംബറില്‍ നടക്കുന്ന ഒമ്പത് ഐപിഒകളില്‍ സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ചത് രണ്ട് കമ്പനികളുടെ ഐപിഒ സബ്സ്ക്രിപ്ഷനായിരുന്നു. കെമിക്കല്‍ കംപോണന്റ് രംഗത്തെ അമി ഓര്‍ഗാനിക്സ് ഐപിഒയും പ്രമുഖ ഡയഗ്നോസ്റ്റിക് ശൃംഖലയായ വിജയ ഡയഗ്നോസ്റ്റിക്സും ആണ് ഇന്നലെ സബ്സ്ക്രിപ്ഷന് അവസാനിപ്പിച്ചത്.
പ്രതീക്ഷിച്ചതിനേക്കാള്‍ 3.90 മടങ്ങ് സബ്സ്ക്രിപ്ഷനാണ് അമി ഓര്‍ഗാനിക്സിന് ലഭിച്ചത്. സെപ്റ്റംബര്‍ 2ന് 3.90ലധികം തവണ സബ്സ്ക്രൈബ് ചെയ്ത് മൊത്തം 65,42,342 ഇക്വിറ്റി ഷെയറുകള്‍ക്കായി 2.55 കോടിയിലധികം ബിഡുകളാണ് അമി രേഖപ്പെടുത്തിയത്. ലേലത്തിന്റെ അവസാന ദിവസം 3 മണി വരെ 33.55 മടങ്ങ് അപേക്ഷകളാണ് ലഭിച്ചത്. 21 കോടിയിലധികം ബിഡുകളാണ് ഇത്തരത്തില്‍ ലഭിച്ചത്. റീറ്റെയില്‍ നിക്ഷേപകര്‍ അനുവദിച്ച സ്ലോട്ടുകളുടെ എണ്ണത്തിന്റെ 11.63 മടങ്ങ് ഐപിഒ വരിക്കാരായി. നോണ്‍- ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ 76.07 മടങ്ങ് സബ്സ്ക്രൈബ് ചെയ്തു.
വിജയ ഡയഗ്നോസ്റ്റിക്സ് ഐപിഒ തുടക്കത്തില്‍ അത്രയേറെ തിളങ്ങിയില്ലെങ്കിലും സബ്സ്ക്രിപ്ഷന് അവസാനിച്ച ദിവസം ഓഹരികള്‍ പൂര്‍ണമായും സബ്സ്ക്രിപ്ഷന് നേടി. ആദ്യ ദിവസം ഇഷ്യു 0.30 മടങ്ങ് അപേക്ഷകള്‍ രേഖപ്പെടുത്തിയെങ്കിലും രണ്ടാം ദിനം തണുപ്പന്‍ പ്രതികരണമായിരുന്നു വിപണിയില്‍. സബ്സ്ക്രിപ്ഷന് അവസാനിച്ച സെപ്റ്റംബര്‍ മൂന്ന് അഞ്ച് മണിയോടെ 4.5 മടങ്ങ് അപേക്ഷകള്‍ രേഖപ്പെടുത്തി. മൊത്തം ഇഷ്യു വലുപ്പമായ 2,50,26,646 ഓഹരികള്‍ എന്നതില്‍ നിന്ന് 11,36,44,020 ഓഹരികള്ക്കുള്ളവയാണ് അപേക്ഷകള്‍ ലഭിച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍