ഹുവായ്ക്ക് 39 ശതമാനം വരുമാന വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്
2019 ന്റെ ആദ്യ പാദത്തില്‍ ചൈനീസ് ടെക് ഭീമനായ ഹുവായ്ക്ക് 39 ശതമാനം വരുമാന വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. ഏകദേശം 26.81 ബില്യണ്‍ ഡോളര്‍ വരുമാന വളര്‍ച്ചയാണ് 2019 ലെ ആദ്യപാദത്തില്‍ ഹുവായ് നേടിയത്. അമേരിക്കയുടെ വിലക്കുകള്‍ കമ്പനിക്കുണ്ടായിട്ടും കമ്പനിക്ക് മികച്ച നേട്ടം കൈവരിക്കാനായത് എടുത്തു പറയേണ്ട പ്രധാന കാര്യം തന്നെയാണ്. ഹുവായി സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുന്ന കമ്പനിയാണെന്നാണ് അമേരിക്കയുടെ ആരോപണം.
ചൈനീസ് ടെക് ഭീമനായ ഹുവായെ മാറ്റി നിര്ത്താവന് അമേരിക്ക കടുത്ത സമ്മര്‍ദ്ദവും ഇടപെടലും നടത്തിയെന്നാണ് ആരോപണം. അമേരിക്കയുടെ രഹസ്യ വിവരങ്ങള്‍ കമ്പനി ചോര്‍ത്തുന്നുവെന്ന ആരോപണം മൂലം ഹുവായുടെ ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ 2018ല്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. അമേരിക്കയല്‍ വിലക്കേര്‍പ്പെടുത്തിയിട്ടും വിപണിയില്‍ മികച്ച നേട്ടമാണ് ഹുവായ് നേടിയത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍