News

വിപണിയില്‍ കുതിച്ചുയര്‍ന്ന് അമുല്‍ പാലുല്‍പന്നങ്ങള്‍; മാര്‍ച്ചില്‍ നേടിയത് 33,150 കോടിയുടെ വരുമാനം

അമുല്‍ പാലും പാലുല്‍പന്നങ്ങളും വില്‍ക്കുന്ന ഗുജറാത്തിലെ കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 33,150 കോടിയുടെ വിറ്റുവരവ് നേടി.  കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 ശതമാനം കൂടുതലാണിത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി അമൂല്‍ ഫെഡറേഷന്‍ 17.5 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിച്ചിട്ടുണ്ട്. പാല്‍ സംഭരണം, വിപണിയിലെ വികസനം, പുതിയ ഉല്‍പ്പന്നങ്ങള്‍, പാല്‍ സംസ്‌കരണ ശേഷി എന്നിവ കൂടി ഉള്‍പ്പെടുത്തിയാണ് കമ്പനി ഈ വിവരം പുറത്തുവിട്ടത്.

എല്ലാ ഉല്‍പ്പന്ന വിഭാഗങ്ങളിലും വോള്യം വില്‍പന ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. പൗച്ച് മില്‍ക്കിനാണ് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ളത്. എല്ലാ വിപണികളിലും നല്ല വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടര്‍ ആര്‍.എസ്. സോധി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഫ്‌ളേവേര്‍ഡ് മില്‍ക്ക്, ചോക്ലേറ്റുകള്‍, ഫ്രൂട്ട് ബേസ്ഡ് അമുല്‍ ട്രൂ, ഒട്ടകം പാല്‍, തുടങ്ങിയ  മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ അമുല്‍ അവതരിപ്പിച്ചു. പുതിയ ഉല്‍പന്നങ്ങളുടെ വരവേടെ അമുലിന് വലിയ തോതില്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. 

അടുത്ത അഞ്ചുവര്‍ഷത്തിനിടെ അമുല്‍ ഫെഡറേഷന്‍ കുറഞ്ഞത് 20 ശതമാനം സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. ഗുജറാത്തിലെ 18,700 ഗ്രാമങ്ങളില്‍ 3.6 ദശലക്ഷം കര്‍ഷകരാണ് അമുലിന്റെ 18 അംഗ സംഘങ്ങള്‍. ദിവസം ശരാശരി 23 ദശലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 ശതമാനം കൂടുതലാണ്.

 

Author

Related Articles