റിലയന്‍സ്-അരാംകോ ചര്‍ച്ചകള്‍ സ്തംഭിച്ചു; മൂല്യനിര്‍ണയത്തെച്ചൊല്ലി ആശയക്കുഴപ്പം
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) ഓയില്‍-ടു-കെമിക്കല്‍ ബിസിനസിലെ 20 ശതമാനം ഓഹരി സൗദി അരാംകോയ്ക്ക് വില്‍ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മൂല്യനിര്‍ണയത്തെച്ചൊല്ലി സ്തംഭിച്ചതായി റിപ്പോര്‍ട്ട്. അസംസ്കൃത എണ്ണയുടെ ആവശ്യകത കുറയുന്നതുമൂലം ആസ്തികള്‍ക്ക് മൂല്യത്തകര്‍ച്ച സംഭവിച്ചതിനാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓയില്‍-ടു-കെമിക്കല്‍ ബിസിനസിന്റെ മൂല്യം പുനരവലോകനം ചെയ്യണമെന്ന് സൗദി അരാംകോ ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അരാംകോയുമായി കരാറില്‍ ഏര്‍പ്പെടുത്തത് സംബന്ധിച്ച ചര്‍ച്ചകള്‍, കൊറോണ പകര്‍ച്ചവ്യാധി മൂലം നേരത്തെ തീരുമാനിച്ച സമയപരിധി പ്രകാരം മുന്നോട്ട് പോകുന്നില്ലെന്ന് റിലയന്‍സിന്റെ 43 വാര്‍ഷിക പൊതുയോഗത്തില്‍ കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
'ഊര്‍ജ്ജ വിപണിയിലെ അപ്രതീക്ഷിത സാഹചര്യവും കോവിഡ് -19 സാഹചര്യവും കാരണം സൗദി അരാംകോയുമായുള്ള കരാര്‍ യഥാര്‍ത്ഥ ടൈംലൈനിന് അനുസരിച്ച് മുന്നേറിയിട്ടില്ല. അരാംകോയുമായുള്ള ഞങ്ങളുടെ രണ്ട് ദശകത്തെ ബന്ധത്തെ ഞങ്ങള്‍ വിലമതിക്കുന്നു. ദീര്‍ഘകാല പങ്കാളിത്തത്തിന് പ്രതിജ്ഞാബദ്ധമാണ്,' അംബാനി പറഞ്ഞു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പ്രസ്തുത പ്രഖ്യാപനത്തോട് വിപണി പ്രതികൂലമായാണ് പ്രതികരിച്ചത്. ബുധനാഴ്ച നടന്ന ഇന്‍ട്രാ ഡേ ട്രേഡിംഗില്‍ ഓഹരി അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വ്യാഴാഴ്ച 1.81 ശതമാനം ഇടിഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍