News

ഡിസംബര്‍ ആദ്യം ഐപിഒയുമായി ഈ കമ്പനി വിപണിയിലേക്ക്

ആനന്ദ് റാഠി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വെല്‍ത്ത് മാനേജ്മെന്റ് കമ്പനി 'ആനന്ദ് റാഠി വെല്‍ത്ത്' ഐപിഒ ഡിസംബര്‍ ആദ്യം. ഓഹരി ഒന്നിന് 530-550 രൂപാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഡിസംബര്‍ രണ്ട് മുതല്‍ ആറുവരെയാണ് ഐപിഒ. ഓഫര്‍ ഫോര്‍ സെയിലിലൂടെ മാത്രമാണ് ഐപിഒ. 1.2 കോടി ഓഹരികളാണ് വില്‍ക്കുന്നത്. 550 രൂപ നിരക്കില്‍ 660 കോടി രൂപ വരെ ആനന്ദ് റാഠി വെല്‍ത്തിന് ഐപിഒയിലൂടെ സമാഹരിക്കാനാവും.

ഡിസംബര്‍ 14ന് ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. വില്‍പ്പനയ്ക്കെത്തുന്ന 2.5 ലക്ഷം ഓഹരികള്‍ ആനന്ദ് റാഠി വെല്‍ത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടി റിസര്‍വ് ചെയ്തിട്ടുണ്ട്. 2002ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനിക്ക് 6,564 സജീവ ഉപഭോക്താക്കളുണ്ട്. 2020-21 സാമ്പത്തിക വര്‍ഷം 45.1 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ഐഐഎഫ്എല്ലിന് ശേഷം വെല്‍ത്ത് മേഖലയില്‍ നിന്ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ കമ്പനിയാവുകയാണ് ആനന്ദ് റാഠി വെല്‍ത്ത്.

Author

Related Articles